പെട്രോൾ അടിച്ച് തീരുന്നതിന് മുമ്പ് കാർ മുന്നോട്ടെടുത്തു; സൗദിയിൽ പെട്രോൾ സ്റ്റേഷന് തീ പിടിച്ചു – വീഡിയോ

സൗദിയിൽ പെട്രോൾ അടിച്ച് കൊണ്ടിരിക്കുകയായിരുന്ന കാർ മുന്നോട്ടെടുത്തോടെ പെട്രോൾ സ്റ്റേഷന് തീ പിടിച്ചു. പെട്രോൾ സ്റ്റേഷൻ ജീവനക്കാരൻ കാറിന് പിറകെ ഓടി തടയാൻ ശ്രമിച്ചെങ്കിലും ഡ്രൈവർ കാർ മുന്നോട്ടെടുക്കുകയായിരുന്നു.

കാറിൻ്റെ പെട്രോൾ ടാങ്കിനകത്തേക്ക് ഇറക്കി വെച്ചിരുന്ന ഗൺ പുറത്തെടുക്കാൻ കാത്തിരിക്കാതെ കാർ മുന്നോട്ടെടുത്തതാണ് അപകടത്തിന് കാരണം. ജീവനക്കാരൻ പിറകെ ഓടി കാറിൻ്റെ ടാങ്കിൽ നിന്ന് ഗൺ വലിച്ചെടുക്കാൻ ശ്രമിച്ചെങ്കിലും വലിഞ്ഞ് മുറുകിയിരുന്നതിനാൽ പുറത്തെടുക്കാൻ സാധിച്ചില്ല. ഇതോടെ ഇന്ധനം നിറക്കുന്ന പമ്പുൾപ്പെടെ മറിഞ്ഞ് വീണ് തീ പിടിക്കുകയായിരുന്നു.

 

കൂടുതൽ വിവരങ്ങൾ ഉടൻ…..

 

വീഡിയോ കാണുക…

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Share
error: Content is protected !!