സൗദിയിലെ കിഴക്കൻ മേഖലയിൽ ശക്തമായ ചൂട് തുടരും, ചില പ്രദേശങ്ങളിൽ മഴക്കും കാറ്റിനും സാധ്യത
സൌദിയുടെ കിഴക്കൻ മേഖലകളിൽ ഈ ആഴ്ചയും ശക്തമായ ചൂട് അനുഭവപ്പെടുമെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രം അറിയിച്ചു. ഇന്ന് (ഞായർ) പ്രതീക്ഷിക്കുന്ന കാലാവസ്ഥയെക്കുറിച്ചുള്ള റിപ്പോർട്ട് കേന്ദ്രം പുറത്ത് വിട്ടു.
ദമ്മാമിലെയും അൽ-അഹ്‌സയിലെയും ശരാശരി താപനില 47 ഡിഗ്രി സെൽഷ്യസിൽ എത്തും. ഹഫർ അൽ-ബാതിനിൽ 46 ഡിഗ്രി സെൽഷ്യസാണ് ഇന്ന് പ്രതീക്ഷിക്കുന്ന താപനില.
ജിസാൻ, അസിർ, അൽ-ബഹ മേഖലകളിൽ സജീവമായ കാറ്റിനും ആലിപ്പഴ വർഷത്തിനും ഒപ്പം ഇടിമിന്നലിനും സാധ്യതയുണ്ട്. ഇത് മക്ക മേഖലയുടെ തെക്ക് ഭാഗങ്ങളിലെ മലയോര പ്രദേശങ്ങളിലേക്ക് വ്യാപിക്കാനിടയുണ്ട്. ആ പ്രദേശങ്ങളിലെ മലയോര ഭാഗങ്ങളിൽ മൂടൽമഞ്ഞ് രൂപപ്പെടാനും സാധ്യതയുണ്ട്.
ശക്തമായ കാറ്റും, പൊടിയും മക്ക, മദീന, എന്നീ പ്രദേശങ്ങളിലെയും ജിദ്ദ-ജിസാൻ തീരദേശ പാതയിലും ഉണ്ടാകാനിടയുണ്ട്. ഇത് ദൃശ്യപരത കുറക്കുന്നതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്.
ഇന്ന് മക്കയിലും റിയാദിലും താപനില 45 ഡിഗ്രി സെൽഷ്യസിലും മദീനയിൽ 43 ഡിഗ്രിയിലും ജിദ്ദയിൽ 41 ഡിഗ്രിയിലും അബഹയിൽ 32 ഡിഗ്രിയിലും തായിഫിൽ 33 ഡിഗ്രിയിലും എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക