രാഹുൽ ഗാന്ധിക്ക് അഭിവാദ്യമർപ്പിച്ച് വയനാട്ടിൽ കോൺഗ്രസ് പ്രവർത്തകരുടെ പ്രകടനം – വീഡിയോ

ലോക്സഭാ എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയ കോടതിവിധിയെ സ്റ്റേ ചെയ്ത ഉത്തരവിനു പിന്നാലെ ആദ്യ പ്രതികരണവുമായി രാഹുൽ ഗാന്ധി. വിധി എന്തുതന്നെ ആയാലും തന്റെ കർത്തവ്യം മാറുന്നില്ലെന്നും ഇന്ത്യയെന്ന ആശയം സംരക്ഷിക്കുമെന്നും രാഹുൽ എക്സ് പ്ലാറ്റ്ഫോമിൽ (ട്വിറ്റർ) കുറിച്ചു. കുറിപ്പിനുതാഴെ രാഹുലിന് അഭിവാദ്യമർപ്പിച്ച് നിരവധിപ്പേരാണ് റീട്വീറ്റ് ചെയ്തത്.

സുപ്രീം കോടതി വിധി വന്നതോടെ വയാനാട്ടിൽ കോണ്ഗ്രസ് പ്രവർത്തകർ രാഹുൽ ഗാന്ധിക്ക് അഭിവാദ്യമർപ്പിച്ച് പ്രകടനം നടത്തി.

 

 

 

സുപ്രീംകോടതിയുടെ സുപ്രധാന വിധിക്കു പിന്നാലെ എഐസിസി ആസ്ഥാനത്തെത്തിയ രാഹുൽ ഗാന്ധിയെ ആവേശത്തോടെയാണ് കോൺഗ്രസ് പ്രവർത്തകർ സ്വാഗതം ചെയ്തത്. കോൺഗ്രസിലെ പ്രമുഖ നേതാക്കളുടെ ആഭിമുഖ്യത്തിലാണ് രാഹുലിന് സ്വീകരണം ലഭിച്ചത്. കോടതി വിധി കോൺഗ്രസിന്റെ മാത്രമല്ല, രാജ്യത്തിന്റെ വിജയമാണെന്നും കോൺഗ്രസ് പ്രവർത്തകർ പറഞ്ഞു. രാഹുലിന്റെ അയോഗ്യത നീങ്ങുന്നതിനപ്പുറം കോൺഗ്രസിന്റെ രാഷ്ട്രീയ വിജയമായും വിധിയെ പ്രവർത്തകർ വിലയിരുത്തുന്നു.

അടുത്ത വർഷത്തെ പൊതുതിരഞ്ഞെടുപ്പു സംബന്ധിച്ച ചർച്ചകൾക്കായി തമിഴ്നാട്ടിൽ നിന്നുള്ള കോൺഗ്രസ് പ്രവത്തകരും ഇന്ന് ഡൽഹിയിലെത്തിയിട്ടുണ്ട്. എഐസിസി ആസ്ഥാനത്ത് രാഹുൽ ഇവരുമായി കൂടിക്കാഴ്ച നടത്തും.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Share
error: Content is protected !!