ക്രൂര മർദ്ദനം: വെള്ളക്കെട്ടിൽ തല കുത്തികൊണ്ട് പുഷ്–അപ്പ്, ചെയ്യാത്തവർക്ക് പൊതിരെ മർദ്ദനം – വീഡിയോ
വെള്ളക്കെട്ടിൽ തല കൊണ്ട് പുഷ് – അപ്പ് ചെയ്യിപ്പിക്കുന്ന, എൻസിസി പരിശീലനത്തിനിടയിലെ ശിക്ഷാ രീതിയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു. മഹാരാഷ്‌ട്രയിലെ താനെയിൽ നടന്ന സംഭവമാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. എട്ടോളം വിദ്യാർഥികളാണു ശിക്ഷാനടപടിക്ക് ഇരയായത്. വെള്ളക്കെട്ടിൽ നിർത്തിയ ഇവരെ മുതിർന്ന കേഡറ്റ് വടി കൊണ്ട് തല്ലുന്നതും കാണാം. താനെയിലെ ബന്ദോദ്‌കർ കോളജിലായിരുന്നു വിദ്യാർഥികളെ ദ്രോഹിക്കുന്നതരത്തിലുള്ള പരിശീലനം. വിഡിയോയ്ക്കെതിരെ വിമർശനവും ഉയർന്നു.
മുതിർന്ന കേഡറ്റ് തല കൊണ്ട് പുഷ്–അപ്പ് എടുക്കാത്ത വിദ്യാർഥികളെ വടികൊണ്ട് വളരെ ക്രൂരമായാണ് മർദ്ദിക്കുന്നത്. അടി കിട്ടി വിദ്യാർഥികൾ പുളയുന്നതും ചിലർ കരയുന്നതും ദൃശ്യങ്ങളിൽ കാണാനാകും. കോളജിന്റെ ജനാലയ്‌ക്കുസമീപംനിന്ന് മറ്റൊരു വിദ്യാർഥിയാണ് സംഭവത്തിന്റെ ദൃശ്യങ്ങൾ പകർത്തിയത്. വിഷയം ഗൗരവമായി എടുത്തിട്ടുണ്ടെന്ന് കോളജ് പ്രിൻസിപ്പൽ സുചിത്ര നായിക് പറഞ്ഞു.
‘‘വിദ്യാർഥികളെ ക്രൂരമായി മർദ്ദിക്കുന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അധ്യാപകന്റെ അസാന്നിധ്യത്തിലായിരുന്നു സംഭവം. എൻസിസി ഒട്ടെറെ നല്ല കാര്യങ്ങൾ ചെയ്‌തിട്ടുണ്ട്. എന്നാൽ ഇത്തരം നടപടികൾ വച്ചുപൊറുപ്പിക്കാനാകില്ല. ഇതിനെതിരെ ശക്തമായ നടപടി ഉണ്ടാകും. മാനസികമായി ബുദ്ധിമുട്ടുള്ള ആൾക്കു മാത്രമേ ഇത്തരം പ്രവർത്തികൾ ചെയ്യാനാകു.’’– അവർ പറഞ്ഞു.
വീഡിയോ കാണാം…
Junior students of National Cadet Corps (NCC) were subjected to assault purportedly by a senior trainer at the campus of Vidya Prasarak Mandal or #Thane college after an undated video of the brutal thrashing went viral @TOIMumbai #Mumbai pic.twitter.com/IPtYdtw1nr
— Nishikant Karlikar (@NishikantkTOI) August 3, 2023
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക