ഉല്‍ക്കമഴ കാണാം; ആകാശവിസ്മയം വീക്ഷിക്കാന്‍ വിപുലമായ സൗകര്യം, പ്രവാസികൾക്കും അവസരം

ഷാര്‍ജ: ഉല്‍ക്കമഴ നിരീക്ഷിക്കാന്‍ വിപുലമായ സൗകര്യമൊരുക്കി യുഎഇ. ഓഗസ്റ്റ് 12നാണ് ആകാശവിസ്മയങ്ങളിലൊന്നായ ഉല്‍ക്കമഴ ദൃശ്യമാകുന്നത്. ഉല്‍ക്കവവര്‍ഷം വീക്ഷിക്കാന്‍ മലീഹ ആര്‍ക്കിയോളജിക്കല്‍ സെന്റര്‍ പ്രത്യേക സംവിധാനമൊരുക്കിയിട്ടുണ്ട്.

വര്‍ഷം തോറുമുള്ള പെഴ്‌സീയിഡ്‌സ് ഉല്‍ക്കകള്‍ ഓഗസ്റ്റ് 12ന് അര്‍ധരാത്രി മുതല്‍ പുലര്‍ച്ചെ മൂന്ന് മണി വരെ ദൃശ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മണിക്കൂറില്‍ 50-100 ഉല്‍ക്കകള്‍ ആകാശത്ത് ദൃശ്യമാകുമെന്നാണ് കണക്കുകൂട്ടല്‍. വര്‍ഷത്തിലെ ദീര്‍ഘവും കൂടുതല്‍ വ്യക്തവുമായ ഉല്‍ക്ക വര്‍ഷമാണ് 12ന് ദൃശ്യമാകുക.

മെലീഹ ക്യാമ്പ് സൈറ്റില്‍ വൈകുന്നേരം ആറ് മണി മുതല്‍ ഉല്‍ക്കവര്‍ഷം കാണാനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങും. വാനനിരീക്ഷണത്തില്‍ താല്‍പ്പര്യമുള്ളവര്‍ക്കായി ദൂരദര്‍ശനികളും സജ്ജീകരിച്ചിട്ടുണ്ട്. എല്ലാ പ്രായത്തിലുള്ളവര്‍ക്കും കുടുംബാംഗങ്ങള്‍ക്കും പ്രവാസികൾക്കും പങ്കെടുക്കാവുന്ന പരിപാടിയില്‍ ഭക്ഷണവും ഒരുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. ഡിസ്‌കവര്‍ ശുറൂഖിന്റെ വെബ്‌സൈറ്റ് വഴി ബുക്കിങിന് സൗകര്യമുണ്ട്.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Share
error: Content is protected !!