വിവിധ ഗള്‍ഫ് രാജ്യങ്ങളിലേക്ക് തൊഴില്‍ അവസരങ്ങള്‍; ഈ മാസം 15 വരെ അപേക്ഷിക്കാം

തിരുവനന്തപുരം: പ്രവാസി നിയമസഹായ സെൽ പദ്ധതിക്ക് കീഴിൽ നോർക്ക-റൂട്ട്സ് ലീഗൽ കൺസൾട്ടന്റ്മാരെ ക്ഷണിക്കുന്നു. കേരളീയരായ പ്രവാസികളുടെ നിയമ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാന്‍ വിദേശരാജ്യത്ത് മലയാളികളായ അഭിഭാഷകരുടെ സൗജന്യ സേവനം ലഭ്യമാക്കുന്നതാണ് നോർക്ക റൂട്ട്സിന്റെ പ്രവാസി നിയമസഹായ പദ്ധതി.

വിദേശ രാജ്യങ്ങളിലെ നിയമത്തെക്കുറിച്ചുള്ള അജ്ഞത, ചെറിയ കുറ്റകൃത്യങ്ങള്‍  എന്നിവ മൂലവും, തന്റെതല്ലാത്ത കാരണങ്ങളാലും നിയമക്കുരുക്കില്‍ അകപ്പെടുന്ന പ്രവാസികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്‌സ് വഴി നടപ്പിലാക്കുന്ന പദ്ധതിയാണിത്.

പ്രവാസി നിയമസഹായസെൽ പദ്ധതിയിൻ കീഴിൽ യു.എ.ഇ ( അബുദാബി, ഷാർജ, ദുബായ്)  സൗദി അറേബ്യ (റിയാദ്, ദമാം, ജിദ്ദ, ) ബഹ്റൈൻ (മനാമ), ഒമാൻ(മസ്ക്കറ്റ്),  കുവൈറ്റ് (കുവൈറ്റ് സിറ്റി) , ഖത്തർ (ദോഹ),  മലേഷ്യ  (ക്വാലാലംമ്പൂർ)  എന്നിവിടങ്ങളിലേക്ക് ലീഗൽ കൺസൾട്ടന്റ്മാരെ തെരഞ്ഞെടുക്കുന്നതിന് താൽപര്യമുള്ള മലയാളി അഭിഭാഷകരിൽ നിന്നും നോർക്ക-റൂട്ട്സ് അപേക്ഷ ക്ഷണിക്കുന്നു.

കേസുകളിൻ മേൽ നിയമോപദേശം, നഷ്ടപരിഹാരം/ദയാഹർജികൾ എന്നിവയിൽ സഹായിക്കുക, മലയാളി സാംസ്ക്കാരിക സംഘടനകളുമായി ചേർന്ന്  നിയമ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുക, വിവിധ ഭാഷകളിൽ തർജ്ജമ നടത്തുന്നതിന് വിദഗ്ദ്ധരുടെ സഹായം ലഭ്യമാക്കുക, എന്നിവയ്ക്ക് അതാത് രാജ്യത്തെ മലയാളി അഭിഭാഷകരുടെ സേവനം ലഭ്യമാക്കുന്നതിന് പദ്ധതി ലക്ഷ്യമിടുന്നു.

 

നോർക്ക ലീഗൽ കൺസൾട്ടന്റ്മാരുടെ യോഗ്യതകൾ

1. അപേക്ഷിക്കുന്ന വ്യക്തി കേരളീയനായിരിക്കണം. മലയാളഭാഷ എഴുതുവാനും സംസാരിക്കുവാനും കഴിവുള്ള വ്യക്തിയായിരിക്കണം.

2. അതാത് വിദേശരാജ്യങ്ങളിലെ പ്രാദേശിക ഭാഷകൾ കൈകാര്യം ചെയ്യുവാൻ കഴിവുള്ള വ്യക്തിയുമായിരിക്കണം.

3. അഡ്വക്കേറ്റായി കേരളത്തിൽ കുറഞ്ഞത് 2 വർഷവും വിദേശത്ത് 7 വർഷവും പ്രവൃത്തി പരിചയം ഉള്ള വ്യക്തിയായിരിക്കണം.  ജി.സി.സി രാജ്യങ്ങളിലെ നിയമപ്രശ്നങ്ങൾ കൈകാര്യം ചെയ്ത് പ്രവൃത്തി പരിചയം ഉള്ളവരും നിലവിൽ അതാത് രാജ്യങ്ങളിൽ അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുന്നയാളുമായിരിക്കണം. (സ്ത്രീ/പുരുഷൻ).

4. അതാത് രാജ്യത്തെ അഭിഭാഷകരുടെ കൂടയോ/നിയമസ്ഥാപനങ്ങളിലോ കുറഞ്ഞത് രണ്ടുവർഷത്തെ തൊഴിൽ പരിചയം വേണം.

5. വിദ്യാഭ്യാസ/പ്രവൃത്തിപരിചയ രേഖകളുടെ പകർപ്പുകളും വിദേശമലയാളികൾ സാധാരണ നേരിടുന്ന  നിയമപ്രശ്നങ്ങളും അവയ്ക്കുള്ള പരിഹാര സാദ്ധ്യതകളും സംബന്ധിച്ച് 200 വാക്കിൽ  കുറയാത്ത ഒരു കുറിപ്പും മലയാളത്തിൽ തയ്യാറാക്കി അപേക്ഷയോടൊപ്പം  അനുബന്ധമായി അയക്കേണ്ടൺതാണ് .

 

മറ്റ് നിബന്ധനകൾ

1. ഹോണറേറിയം ഇന്ത്യൻ രൂപയായിട്ടായിരിക്കും നൽകുക.  നോർക്ക ലീഗൽ കൺസൾട്ടന്റായി തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തിക്ക് ഇന്ത്യയിൽ ദേശസാത്കൃതബാങ്കിൽ അക്കൗൺണ്ട് ഉൺണ്ടായിരിക്കണം.

2. നോർക്ക ലീഗൽ കൺസൾട്ടന്റിന്റെ നിയമന കാലാവധി 2 വർഷത്തേക്കായിരിക്കും. കരാറിലെ വ്യവസ്ഥകൾ പ്രകാരമുള്ള പ്രവർത്തനം ലീഗൽ കൺസൾട്ടന്റ് കാഴ്ചവയ്ക്കാത്ത പക്ഷം നിയമനം റദ്ദ് ചെയ്യുന്നതായിരിക്കും.

3. തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തി നോർക്ക-റൂട്ട്സ് തയ്യാറാക്കിയിട്ടുള്ള കരാറിൽ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുടെ സാന്നിദ്ധ്യത്തിൽ ഒപ്പ് വയ്ക്കേണ്ടതാണ്.

4. അപേക്ഷാഫാറം ഒാൺലൈനായി സമർപ്പിക്കാവുന്നതാണ്. ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ട വിലാസം. esection.norka@kerala.gov.in. അപേക്ഷ സമർപ്പിക്കേണ്ട  അവസാന തീയതി 2023 ഓഗസ്റ്റ് 15.

5. അപേക്ഷകൾ കാരണം കൂടാതേയോ അല്ലാതേയോ നിരസിക്കുവാൻ നോർക്ക-റൂട്ട്സിന് അധികാരമുള്ളതാകുന്നു.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Share
error: Content is protected !!