ഹരിയാന: കലാപം മറയാക്കി പൊലീസ് സ്റ്റേഷനിലേക്ക് ബസ് ഇടിച്ചുകയറ്റി; രേഖകൾ നശിപ്പിച്ചു, 5 പേർ കൊല്ലപ്പെട്ടു, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

ഛണ്ഡീഗഢ്: ഹരിയാണയില്‍ ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങള്‍ക്കിടെ കലാപം ‘മുതലെടുത്ത്’ ഒരു സംഘമാളുകൾ. ക്രിമിനൽ കേസുകളുമായി ബന്ധപ്പെട്ട് പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന രേഖകൾ, കലാപത്തിന്റെ മറവിൽ ഇവർ നശിപ്പിച്ചെന്നാണു റിപ്പോർട്ട്,

നുഹിൽ രണ്ടു വർഷം മുൻപു സ്ഥാപിച്ച സൈബർ പൊലീസ് സ്റ്റേഷനിലായിരുന്നു ആക്രമണം. സൈബർ ആക്രമണങ്ങൾക്കു കുപ്രസിദ്ധിയുള്ള നുഹിൽ ഇതുമായി ബന്ധപ്പെട്ടു നിരവധി കേസുകൾ റജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇവയുമായി ബന്ധപ്പെട്ട രേഖകൾ ഇല്ലാതാക്കുകയായിരുന്നു അക്രമികളുടെ ലക്ഷ്യമെന്നാണു സംശയിക്കുന്നത്.

തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് സർക്കാർ ബസ് ബലമായി പിടിച്ചെടുത്ത സംഘം പൊലീസ് സ്റ്റേഷന്റെ മതിലിലേക്ക് ഇടിച്ചു കയറ്റി. പിന്നാലെ സ്റ്റേഷന്റെ അകത്തേക്കു കയറിയ അക്രമികൾ കണ്ണിൽ കണ്ടതെല്ലാം തല്ലിത്തകർത്തു. സ്റ്റേഷൻ പരിസരത്ത് പാർക്ക് ചെയ്തിരുന്ന കാറുകളും നശിപ്പിച്ചു. പൊലീസുകാരുടെയും ജനങ്ങളുടെയും ഉൾപ്പെടെ 15–20 കാറുകൾ തകർക്കുന്ന വിഡിയോ പുറത്തുവന്നു. സ്റ്റേഷന് അകത്തു സൂക്ഷിച്ചിരുന്ന രേഖകൾ കത്തിക്കാനും സംഘം ശ്രമിച്ചു.

കലാപത്തിൽ രണ്ട് ഹോംഗാർഡുകൾ ഉൾപ്പെടെ 5 പേരാണു കൊല്ലപ്പെട്ടത്. 30 പേർക്കു പരുക്കേറ്റു. സംഭവത്തെതുടർന്ന് നുഹ്, ഗുരുഗ്രാം, പൽവാൽ, ഫരിദാബാദ് എന്നിവിടങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. മേഖലയിൽ ബുധനാഴ്ച വരെ ഇന്റർനെറ്റിന് നിയന്ത്രണമേർപ്പെടുത്തി. പ്രദേശത്ത് കൂടുതൽ സേനയെ വിന്യസിച്ചിട്ടുണ്ട്.

 

 

രണ്ടു ദിവസമായി അരങ്ങേറുന്ന അക്രമസംഭവങ്ങളിൽ രണ്ടു പൊലീസുകാർ ഉൾപ്പെടെ അഞ്ചു പേർ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ട്. 44 പേർക്കെതിരെ എഫ്ഐആർ റജിസ്റ്റർ ചെയ്തെന്നും 70 പേരെ കസ്റ്റഡിയിൽ എടുത്തെന്നും മുഖ്യമന്ത്രി മനോഹർ ലാൽ ഘട്ടർ അറിയിച്ചു. ഏഴ് പൊലീസുകാർക്ക് പരുക്കേറ്റു. സംഭവത്തെതുടർന്ന് നുഹ്, ഗുരുഗ്രാം, പൽവാൽ, ഫരിദാബാദ് എന്നിവിടങ്ങളിൽ നിരോധനാജ്ഞ പുറപ്പെടുവിച്ചു.

റാലിയിൽ പങ്കെടുക്കാനെത്തി സമീപത്തെ ക്ഷേത്രത്തിൽ അഭയം തേടിയ 2,500 ഓളം പേരെ പൊലീസ് രക്ഷപ്പെടുത്തി. ഇവരെ സ്ഥലത്തുനിന്ന് മാറ്റി. ചൊവ്വാഴ്ച 11 മണിക്ക് നൂഹിൽ ഇരു സമുദായങ്ങളുടെയും പ്രതിനിധികൾ യോഗം ചേരും. സംഘർഷ സാഹചര്യത്തിൽ ഫരീദാബാദിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. പ്രദേശത്ത് കൂടുതൽ സേനാവിന്യാസവും ഏർപ്പെടുത്തിയിട്ടുണ്ട്. ഇന്നലെ അർധരാത്രിയിൽ ഗുരുഗ്രാമിലെ മുസ്‍ലിം പള്ളിക്കു നേരെയുണ്ടായ ആക്രമണത്തിൽ ഇമാം ഉൾപ്പെടെ രണ്ടു പേർ വെടിയേറ്റു മരിച്ചിരുന്നു. ഈ സംഭവത്തിൽ അഞ്ചു പേരെ കസ്റ്റഡിയിലെടുത്തു.

വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തിൽ നടന്ന റാലിക്കിടെയാണ് അക്രമം ആരംഭിച്ചത്. ഗുരുഗ്രാം അൽവാർ ദേശീയപാതയിൽ വച്ച് ഒരുസംഘം റാലി തടസപ്പെടുത്തുകയും കല്ലെറിയുകയും ചെയ്തതാണു സംഘർഷത്തിന്റെ തുടക്കം. നിരവധി കാറുകൾ അക്രമികൾ കത്തിച്ചു. പൊലീസ് കണ്ണീർവാതകം പ്രയോഗിക്കുകയും അന്തരീക്ഷത്തിലേക്കു വെടിയുതിർക്കുകയും ചെയ്തു.

ബജ്റംഗ്ദൾ പ്രവർത്തകൻ സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത ആക്ഷേപകരമായ വിഡിയോയാണു സംഘർഷത്തിലേക്കു നയിച്ചതെന്നാണു റിപ്പോർട്ട്. ബജ്റംഗ്ദൾ പ്രവർത്തകനും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ മോനു മനേസറും കൂട്ടാളികളും വിഡിയോ പ്രചരിപ്പിച്ചതായും റാലി നടക്കുന്നതിനിടെ മേവാദിൽ താനുണ്ടാകുമെന്നു പരസ്യമായി വെല്ലുവിളിക്കുകയും ചെയ്തായി ചില വൃത്തങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

 

 

തിങ്കളാഴ്ച രാത്രിയാണ് ഗുരുഗ്രാമിലെ പള്ളിക്ക് അക്രമികള്‍ തീവെച്ചത്. ആക്രമണത്തില്‍ ഇമാം കൊല്ലപ്പെടുകയും ചെയ്തു. അമ്പതോളം വരുന്ന ആള്‍ക്കൂട്ടം തിങ്കളാഴ്ച അര്‍ദ്ധരാത്രിയോടെയാണ് പള്ളിക്ക് തീയിട്ടത്‌. ആക്രമണത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്.

ഗുരുഗ്രാം സെക്ടര്‍ 57-ല്‍ അന്‍ജുമാന്‍ ജുമാമസ്ജിദിന് നേരെയാണ് ആക്രമണമുണ്ടായത്. അക്രമികളെ തിരിച്ചറിഞ്ഞതായും നിരവധി പേരെ അറസ്റ്റ് ചെയ്തതായും പോലീസ് അറിയിച്ചു. അക്രമികള്‍ കല്ലേറു നടത്തുകയും വെടിയുതിര്‍ക്കകയും ചെയ്തു.

സംഘര്‍ഷം വ്യാപിച്ചതോടെ ഇന്റര്‍നെറ്റ് സേവനം നിര്‍ത്തിവെച്ചിട്ടുണ്ട്. കര്‍ഫ്യു ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്‌. കൂടുതല്‍ സേനയെ കേന്ദ്രത്തോട് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെടുകയും ചെയ്തു. സംഘര്‍ഷങ്ങള്‍ക്കിടെ നിരവധി വാഹനങ്ങളും കടകളും അഗ്‌നിക്കിരയാക്കപ്പെട്ടിട്ടുണ്ട്.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Share

One thought on “ഹരിയാന: കലാപം മറയാക്കി പൊലീസ് സ്റ്റേഷനിലേക്ക് ബസ് ഇടിച്ചുകയറ്റി; രേഖകൾ നശിപ്പിച്ചു, 5 പേർ കൊല്ലപ്പെട്ടു, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

Comments are closed.

error: Content is protected !!