താമസസ്ഥലത്ത് നിന്ന് മയക്കുമരുന്ന് പിടിച്ചെടുത്തു; പ്രതിക്ക് 15 വർഷം തടവുശിക്ഷ

സൌദിയിൽ മയക്കുമരുന്ന് കൈവശം വെച്ചതിന് ജിദ്ദയിൽനിന്ന് പിടികൂടിയ സൗദി പൗരന് 15 വർഷത്തെ തടവുശിക്ഷ വിധിച്ച് പ്രത്യേക കോടതി. ശിക്ഷാ കാലാവധിയിൽ പ്രതിക്ക് യാത്രാവിലക്കും കോടതി ഏർപ്പെടുത്തിയതായി പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു. പ്രതിയുടെ അപ്പാർട്ട്‌മെൻറിൽ നടത്തിയ റെയ്‌ഡിൽ എട്ട് ബാഗുകളിലായി ‘മെത്താം ഫെറ്റാമൈൻ’ എന്ന ഉത്തേജക മരുന്നും മറ്റ് മയക്കുമരുന്നുകളും കണ്ടെത്തിയിരുന്നു.

മയക്കുമരുന്ന് ഉപയോഗിക്കുന്നതിനുള്ള ഉപകരണങ്ങൾ, തൂക്കാനുള്ള യന്ത്രങ്ങൾ, മയക്കുമരുന്ന് പൊതിയുന്നതിനുള്ള ഒഴിഞ്ഞ ബാഗുകൾ എന്നിവയും ഒളിത്താവളത്തിൽ നിന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി. മയക്കുമരുന്ന് കൈവശം വെച്ച കുറ്റത്തിന് പൗരനെതിരെ നാർക്കോട്ടിക് പ്രോസിക്യൂഷൻ വിങ് അന്വേഷണ നടപടിക്രമങ്ങൾ പൂർത്തിയാക്കി. ജിദ്ദയിലെ ചില പ്രദേശങ്ങൾ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിതരണം ഏർപ്പെടുന്നവരെ നിരീക്ഷിക്കുന്നതായും നേരത്തേ ചിലരെ അറസ്റ്റ് ചെയ്തതായും അന്വേഷണത്തിൽ കണ്ടെത്തിയതായി ബന്ധപ്പെട്ടവർ വ്യക്തമാക്കി.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

 


ഇനി വളരെ എളുപ്പത്തിൽ സന്ദർശക വിസ പുതുക്കാം. 

വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!