പാക്കിസ്ഥാനിൽ വൻ സ്ഫോടനം: 39 മരണം, 100 ലേറെ പേർക്ക് പരുക്ക് – വീഡിയോ

പാക്കിസ്ഥാനില്‍ ജംഇയ്യത്ത് ഉലമ ഇ-ഇസ്‍ലാം-ഫസൽ (ജെയുഐഎഫ്) പാർട്ടി യോഗത്തിനിടെ വൻ സ്ഫോടനം. 40 പേർ കൊല്ലപ്പെടുകയും 100 ലേറെ പേർക്കു പരുക്കേൽക്കുകയും ചെയ്തെന്നു രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കൊല്ലപ്പെട്ടവരിൽ ജെയുഐഎഫിന്റെ പ്രാദേശിക നേതാക്കളിൽ ഒരാളുമുണ്ടെന്നാണ് വിവരം.

ബജൗറിയിലെ ഖാറിൽ നടന്ന യോഗത്തിനിടെയായിരുന്നു സ്ഫോടനം. സ്ഫോടനം നടക്കവേ 400 ഓളം പേർ സ്ഥലത്തുണ്ടായിരുന്നെന്നാണു വിവരം. പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്ഷാപ്രവർത്തനം തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.

39 മൃതദേഹങ്ങൾ ആശുപത്രിയിൽ ഉണ്ടെന്നും 123 പേർക്കു പരുക്കേറ്റതായും ഇതിൽ 17 പേരുടെ നില ഗുരതരമാണെന്നും ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയുടെ ആരോഗ്യമന്ത്രി റിയാസ് അൻവർ എഎഫ്പിയോട് പറഞ്ഞു.

 

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

 


ഇനി വളരെ എളുപ്പത്തിൽ സന്ദർശക വിസ പുതുക്കാം. 

വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!