ഓർഡർ പ്രകാരം കൊണ്ട് പോയ ഭക്ഷണം വഴിയിൽ വെച്ച് ഡെലിവറി ജീവനക്കാരൻ കഴിച്ചു; രഹസ്യമായി എടുത്ത വീഡിയോ വൈറലായി

പൊതു സ്ഥലത്ത് വച്ച് ഡെലവറിക്ക് കൊണ്ട് പോയ ഭക്ഷണം കഴിക്കുന്ന  തലാബത്ത് ഡെലിവറി ജീവനക്കാരന്‍റെ  വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. വിഡിയോയിൽ,  ഡെലിവറി ജീവനക്കാരൻ തന്റെ ബൈക്ക് റോഡരികിൽ പാർക്ക് ചെയ്ത ശേഷം ഡെലിവറി കാരിയേജ് തുറന്ന് ഉപഭോക്താവിനുള്ളതെന്ന് തോന്നുന്ന ഭക്ഷണം കഴിക്കുന്നത് കാണാൻ സാധിക്കും.

ദൃശ്യങ്ങൾ എക്സിൽ ( ട്വിറ്ററിൽ) വൈറലായി. ഇതോടെ നിരവധി യുഎഇ നിവാസികൾ വിഡിയോ പങ്കുവയ്ക്കുകയും അധികൃതരെ ടാഗ് ചെയ്യുകയും ചെയ്തു. ഇയാൾക്ക് എതിരെ നടപടി ആവശ്യപ്പെട്ടും നിരവധി പേർ രംഗത്ത് എത്തിയിട്ടുണ്ട്.  ഇതേതുടർന്ന് വിഡിയോ യുഎഇയിൽ നിന്നുള്ളത് അല്ലെന്ന് തലാബത്ത് സ്ഥിരീകരിച്ചു. ഈ വിഡിയോ ബഹ്‌റൈനിൽ നിന്നുള്ളതാണെന്ന് തലാബത്ത് അറിയിച്ചു.

‘‘സംഭവം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത് ഞങ്ങളുടെ ആരോഗ്യ-സുരക്ഷാ നയങ്ങൾക്ക് വിരുദ്ധമാണ്. ഇത് കാൻസൽ ചെയ്ത ഓർഡറിൽ നിന്നുള്ള ഭക്ഷണമാണെന്ന് സൂചനയുണ്ട്. എന്തായാലും അന്വേഷണ നടപടികളുടെ ഭാഗമായി ജീവനക്കാരനെ  സസ്പെൻഡ് ചെയ്തു.’’ – തലബാത്ത് അധികൃതർ  അറിയിച്ചു.

ഡെലിവറിക്കുള്ള  ഭക്ഷണമാണെങ്കിൽ അത് പൊതു സ്ഥലത്ത് വച്ച് ജീവനക്കാരൻ ഭക്ഷിക്കില്ലെന്ന് ചിലർ സമൂഹ മാധ്യമങ്ങളിൽ  അഭിപ്രായപ്പെട്ടു. അതേസമയം  ഡെലിവറിക്കുള്ള ഭക്ഷണപൊതികളിൽ കൂടുതൽ സുരക്ഷാ സംവിധാനം വേണമെന്ന് ചിലർ ആവശ്യപ്പെട്ടു. അതിനുള്ള നിർദേശങ്ങളും അവർ സമൂഹ മാധ്യമത്തിൽ മുന്നോട്ട് വച്ചിട്ടുണ്ട്.

 

വീഡിയോ കാണാം…

 

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

 


ബഹറൈനിൽ പോയി എളുപ്പത്തിൽ സന്ദർശക വിസ പുതുക്കാം. ഇപ്പോൾ ചിലവും കുറവ്

വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

 

Share
error: Content is protected !!