നാലുമാസമായ കുട്ടിയെ തട്ടിയെടുത്ത് നാടോടികൾ; 2 പേർ ചിറയിൻകീഴിൽ പിടിയിൽ

തിരുവനന്തപുരം: തമിഴ്നാട് വടശ്ശേരിയിൽ നിന്ന് തട്ടിക്കൊണ്ടുവന്ന കൈക്കുഞ്ഞിനെ ചിറയിൻകീഴിൽ നിന്ന് കണ്ടെത്തി. നാലുമാസം പ്രായമായ കൈക്കുഞ്ഞിനെയാണ് നാടോടി സംഘം തട്ടിക്കൊണ്ടു പോയത്. തമിഴ്നാട്ടിൽ കോളിളക്കം സൃഷ്ടിച്ച കേസിൽ കേരള പോലീസ് ഉണർന്നു പ്രവർത്തിച്ചതിനെ തുടർന്നാണ് കുഞ്ഞിനെ കണ്ടെത്താനായത്.

കുട്ടിയേയും പ്രതികളേയും തമിഴ്നാടിന് പോലീസിന് കൈമാറി. കഴിഞ്ഞദിവസം രാവിലെയാണ് സംഭവം. തമിഴ്‌നാട്ടിലെ ഒരു ബസ് സ്റ്റാൻഡിൽ നിന്നും കുഞ്ഞിനെ തട്ടിയെടുത്ത നാടോടികളായ നാരായണൻ, ശാന്തി എന്നിവർ അവിടെ നിന്നും ഏറനാട് എക്സ്പ്രസ്സിൽ തിരുവനന്തപുരത്ത് എത്തുകയായിരുന്നു. (ചിത്രത്തിൽ പിടിയിലായ പ്രതികൾ)

കുഞ്ഞിനെ കാണാതായതോടെ ദമ്പതികൾ പോലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചു. തുടർന്ന് തമിഴ്നാട് പോലീസും സ്പെഷ്യൽ ബ്രാഞ്ചും വ്യാപക അന്വേഷണം നടത്തുകയും കേരള പോലീസിനെ വിവരമറിയിക്കുകയും ചെയ്തു. പോലീസ് തിരുവനന്തപുരം റെയിൽവേ സ്റ്റേഷൻ ഉൾപ്പെടെയുള്ള എല്ലാ സ്റ്റേഷനുകളിലേക്കും സന്ദേശം കൈമാറി.

കഴിഞ്ഞദിവസം വൈകുന്നേരത്തോടെ കഠിനംകുളം സ്റ്റേഷനിലെ സിവിൽ പോലീസ് ഉദ്യോഗസ്ഥൻ ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിൽ കണ്ട കൈക്കുഞ്ഞിനെ സംശയം തോന്നി ചിറയിൻകീഴ് സ്റ്റേഷനിൽ വിവരം അറിയിക്കുകയായിരുന്നു.

തുടർന്ന് ചിറയിൻകീഴ് സിഐ കെ കണ്ണന്റെ നേതൃത്വത്തിലുള്ള സംഘം നാരായണനെയും, ശാന്തിയെയും കസ്റ്റഡിയിലെടുക്കുകയും കുഞ്ഞിനെ തമിഴ്നാട് പോലീസിന് കൈമാറുകയും ആയിരുന്നു. നാരായണൻ കുറച്ചുകാലം മുമ്പ് ചിറയിൻകീഴ് വലിയ കടയിൽ കുട നന്നാക്കുന്ന ജോലിയിൽ ഏർപ്പെട്ടിരുന്നു. ചിറയിൻകീഴ് പോലീസ് കസ്റ്റഡിയിൽ എടുത്ത പ്രതികളെ തമിഴ്നാട് പോലീസിനെ കൈമാറി.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

 


ബഹറൈനിൽ പോയി എളുപ്പത്തിൽ സന്ദർശക വിസ പുതുക്കാം. ഇപ്പോൾ ചിലവും കുറവ്

വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

 

Share
error: Content is protected !!