എംഡിഎംഎയുമായി 2 യുവാക്കൾ പിടിയിൽ; ലഹരി തേടിയെത്തുന്നവരിൽ പെൺകുട്ടികളും, ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് വിട്ട് പൊലീസ്

കോഴിക്കോട്: വ്യത്യസ്ത സംഭവങ്ങളിലായി മാരക ലഹരിമരുന്നായ എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ. മുക്കം, കൂടരഞ്ഞി, കുന്ദമംഗലം, എൻഐടി ഭാഗങ്ങളിൽ വൻതോതിൽ എംഡിഎംഎ കച്ചവടം ചെയ്തുവരുന്ന കക്കാടംപൊയിൽ നെല്ലിക്കലിൽ മാനി എന്ന കമറുദ്ദീൻ (32), പെരുമണ്ണ സ്വദേശി അബ്ദുൽ ഫത്താഹ് (25) എന്നിവരാണ് അറസ്റ്റിലായത്. കമറുദ്ദീനെ ഡാൻസാഫും സബ് ഇൻസ്പെക്‌ടർ ടി.അഭിലാഷിന്റെ നേതൃത്വത്തിലുള്ള കുന്ദമംഗലം പൊലീസും ചേർന്നാണ് പിടികൂടിയത്. 14.56 ഗ്രാം എംഡിഎംഎയാണ് ഇയാളിൽനിന്ന് പിടിച്ചെടുത്തത്.‌ കോഴിക്കോട് ജില്ലയിലെ തന്നെ വലിയ ലഹരി മരുന്ന് ശൃംഖലയിലെ ഒരു പ്രധാന കണ്ണിയാണ് മാനി എന്ന് വിളിപ്പേരുള്ള കമറുദ്ദീൻ.

 

മുക്കം – കൂടരഞ്ഞി – കോഴിക്കോട് റൂട്ടിൽ ഓടുന്ന സ്വകാര്യ ബസ്സിലെ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു ഇയാൾ. തൊഴിൽ മറയാക്കി മാരക മയക്കുമരുന്നുകൾ കച്ചവടം ചെയ്യുന്നവരെപ്പറ്റിയുള്ള സൂചനകൾ ഇയാളെ ചോദ്യം ചെയ്തപ്പോൾ പൊലീസിനു ലഭിച്ചു. അധികം വൈകാതെ ഇവരെയും പിടികൂടാൻ കഴിയുമെന്ന് പൊലീസ് പറഞ്ഞു. പിടിയിലായ കമറുദ്ദീൻ എംഡിഎംഎ, ഹഷീഷ് ഓയിൽ തുടങ്ങിയ ലഹരി വസ്തുക്കൾ പ്രധാനമായും വിൽപന നടത്തുന്നത് എൻഐടി, ആർഇസി, മുക്കം ഭാഗങ്ങൾ കേന്ദ്രീകരിച്ചാണ്.

 

പെൺകുട്ടികൾ അടക്കം നിരവധി വിദ്യാർഥികളും യുവാക്കളും മയക്കുമരുന്നിന് വേണ്ടി ഇയാളെ സമീപിക്കാറുണ്ട്. 5 ഗ്രാം, 10 ഗ്രാം, 20 ഗ്രാം പാക്കറ്റുകൾ ആയാണ് പ്രധാനമായും ഇയാൾ കച്ചവടം നടത്തി വരുന്നത്. ഇത്തരത്തിലുള്ള ഒരു വലിയ കച്ചവടം നടത്തുന്നതിനായി പോകുന്ന വഴിയിലാണ് കോഴിക്കോട് ആന്റി നർക്കോട്ടിക് അസിസ്റ്റന്റ് കമ്മിഷണർ പ്രകാശൻ പടന്നയിലിന്റെ നേതൃത്വത്തി‍ലുള്ള സംഘം ഇയാളെ പിടികൂടിയത്.

 

കണ്ണിപറമ്പ് തീർത്ഥക്കുന്നിൽ നിന്നും മാവൂർ പൊലീസാണ് അബ്ദുൽ ഫത്താഹിനെ പിടികൂടിയത്. ഇയാളിൽനിന്ന് 1.7 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. സബ് ഇൻസ്പെക്ടർ വി.അനുരാജ്, പൊലീസ് ഓഫിസർമാരായ കെ.കോയക്കുട്ടി, കെ.അനൂപ്. കെ.അനിൽകുമാർ, പി.നിധീഷ്, കെ.വിനീത് എന്നിവർ ചേർന്നാണ് ഫത്താഹിനെ പിടികൂടിയത്.

 

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

 


ബഹറൈനിൽ പോയി എളുപ്പത്തിൽ സന്ദർശക വിസ പുതുക്കാം. ഇപ്പോൾ ചിലവും കുറവ്

വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!