സൗദിയുടെ ആകാശത്ത് അടുത്തടുത്ത് രണ്ട് വിമാനങ്ങൾ; അമ്പരപ്പോടെ ജനങ്ങൾ – വൈറൽ വീഡിയോ
സൌദി അറേബ്യയിൽ രണ്ട് വിമാനങ്ങൾ മതിയായ അകലം പാലിക്കാതെ പറന്നതിൻ്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. വൈറലായി പ്രചരിക്കുന്ന വീഡിയോയൊടൊപ്പം ഇത്തരത്തിൽ വിമാനങ്ങൾ പറത്തിയതും ചൂടേറിയ ചർച്ചക്ക് വഴിതുറന്നു.
സൌദി എയർലൈൻസിൻ്റെയും ഫ്ളൈ നാസിൻ്റെയും വിമാനങ്ങളാണ് മതിയായ അകലം പാലിക്കാതെ പറന്നത്. രണ്ട് വിമാനങ്ങൾക്കും ഇടയിൽ 60 മീറ്റർ മാത്രമായിരുന്നു അകലം. ഒരു വിമാനം താഴെയും മറ്റൊരു വിമാനം മുകളിലുമായാണ് പറന്നത്. എന്നാൽ ഇവക്കിടയിലുള്ള അകലം 60 മീറ്റർ മാത്രമായിരുന്നു. സൌദി ആകാശത്ത് വിമാനങ്ങൾ ഇത്ര അടുത്ത് പറന്നത് വൻ അപകടസാധ്യതയുള്ളതാണെന്നാണ് പലരും പങ്കുവെക്കുന്ന ആശങ്ക.
സൌദി എയർലൈൻസിന്റെ ടൈപ്പ് ബി 777-300 വിമാനത്തിൽ ക്യാപ്റ്റൻ മംദൂഹ് ബുഖാരിയും, ഫ്ലൈനാസ് എയർലൈൻസിന്റെ ടൈപ്പ് എ 320 നിയോ വിമാനത്തിൽ ക്യാപ്റ്റൻ ഫഹദ് അൽ യഹ് യ എന്നിവരായിരുന്നു പൈലറ്റുമാർ.
നിയമനിർമ്മാണ അതോറിറ്റിയിൽ നിന്നുള്ള അനുമതിയില്ലാതെ വിമാനങ്ങൾ ഇവ്വിധം പറത്തുന്നതും അഭ്യാസ പ്രകടനം നടത്തുന്നതും നിയമ വിരുദ്ധമാണെന്നും, വിമാനങ്ങൾ തമ്മിലുള്ള കുറഞ്ഞ അകലം 500 അടിയിൽ കൂടുതൽ വേണമെന്നും, തടസ്സങ്ങളും അടിയന്തിര സാഹചര്യങ്ങളും പഠിച്ചിരിക്കണമെന്നും പൈലറ്റും വ്യോമയാന മേഖലയിലെ ആക്ടിവിസ്റ്റുമായ അബ്ദുല്ല അല്‍ ഗാംദി പറഞ്ഞു
റിയാദിലെ കിംഗ് ഖാലിദ് ഇന്റർനാഷണൽ എയർപോർട്ടിൽ ഇറങ്ങാനുള്ള ഒരുക്കത്തിലായിരുന്നു വിമാനങ്ങൾ . അതിന് തൊട്ടുമുമ്പാണ് രണ്ട് വിമാനങ്ങളും അടുത്ത് വരുന്നത്. സൌദിയിലെ പ്രശസ്തമായ തുവൈഖ് പർവതനിരകളിലൂടെ രണ്ട് വിമാനങ്ങളും മതിയായ അകലം പാലിക്കാതെ പറക്കുന്നതിൻ്റെ വീഡിയോ ക്ലിപ്പാണ് കഴിഞ്ഞ ദിവസം മുതൽ ട്വിറ്ററിൽ പ്രചരിക്കുന്നത്. പ്രധാന അറബ് മാധ്യമങ്ങളും ഈ വീഡിയോ പങ്കുവെച്ചു.
വൈറലായ ആ വീഡിയോ കാണാം…
مرور طائرة #الخطوط_السعودية B777-300 و #فلاي_ناس A320 neo من فوق جبال #طويق و مدينة #الرياض
الارتفاع بين الطائرات 60 متر فقط❗️
200 قدمبقيادة 🇸🇦✈️
الكابتن ممدوح بخاري ، الخطوط السعودية
الكابتن فهد اليحيى ، فلاي ناس pic.twitter.com/vDSjCJ1HqC— الطيران السعودي (@saudia_aviation) July 22, 2023
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
ബഹറൈനിൽ പോയി എളുപ്പത്തിൽ സന്ദർശക വിസ പുതുക്കാം. ഇപ്പോൾ ചിലവും കുറവ്
വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:
0556884273
http://wa.me/+966556884273