സൗദിയിൽ കാർ ഇലക്ട്രിക് പോസ്റ്റിലിടിച്ച് മലയാളി യുവാവ് മരിച്ചു

സൌദിയിലെ റിയാദിൽ മലയാളി യുവാവ് കാറപകടത്തിൽ മരിച്ചു. തിരുവനന്തപുരം ഇടവ ചിറയില്‍ തൊടി സ്വദേശി ജാബിര്‍ ആണ് മരിച്ചത്. 28 വയസായിരുന്നു. റിയാദിലെ ജനാദ്രിയ റോഡിലായിരുന്നു അപകടം. ജാബിർ ഓടിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചാണ് അപകടമുണ്ടായത്.

അബ്ദുല്ലയാണ് പിതാവ്, മാതാവ് ബീന മിസ്രിയ, അവിവാഹിതനായ ജാബിറിൻ്റെ മൃതദേഹം റിയാദിൽ തന്നെ ഖബറടക്കും. ഇതിനായുള്ള നടപടിക്രമങ്ങൾ പുരോഗമിച്ച് വരുന്നതായി റിയാദ് കെഎംസിസി വെല്‍ഫയര്‍ വിംഗ് ചെയര്‍മാന്‍ സിദ്ദീഖ് തുവ്വൂര്‍ അറിയിച്ചു.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

 

Share
error: Content is protected !!