പ്രധാനമന്ത്രിയെ വരവേറ്റ് യുഎഇ; ത്രിവര്‍ണമണിഞ്ഞ് ബുര്‍ജ് ഖലീഫ – വീഡിയോ

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎഇ സന്ദര്‍ശനത്തോട് അനുബന്ധിച്ച് ദുബൈയിലെ ബുര്‍ജ് ഖലീഫ ത്രിവര്‍ണമണിഞ്ഞു. മോദിയെ സ്വാഗതം ചെയ്ത് കൊണ്ടാണ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫ ഇന്ത്യന്‍ പതാകയുടെ നിറമണിഞ്ഞത്.

വെള്ളിയാഴ്ച വൈകിട്ടാണ് ബുര്‍ജ് ഖലീഫയില്‍ ഇന്ത്യന്‍ പതാകയുടെയും നരേന്ദ്ര മോദിയുടെയും ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ചതും മോദിയെ സ്വാഗതം ചെയ്തതും. ത്രിവര്‍ണമണിഞ്ഞ ബുര്‍ജ് ഖലീഫയുടെ വീഡിയോ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ പങ്കുവെച്ചിട്ടുണ്ട്.

 

 

ഒരു ദിവസത്തെ സന്ദർശനത്തിനായാണ് മോദി യുഎഇയിൽ എത്തിയത്. അബുദാബി പ്രസിഡന്ഷ്യൽ വിമാനത്താവളത്തിൽ പറന്നിറങ്ങിയ അദ്ദേഹത്തെ അബുദാബി കിരീടവകാശി ഷെയ്ഖ് ഖാലിദിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. ഇന്ത്യയും യുഎഇയും തമ്മിലെ വ്യാപാരക്കരാർ ശക്തിപ്പെടുത്തുന്നതടക്കം നിരവധി വിഷയങ്ങൾ പ്രധാനമന്ത്രിയുടെ സന്ദർശനത്തിൽ ചർച്ചയാകും.

യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായും, കോപ്പ് 28 പ്രസിഡന്‍റ് ഡോക്ടര്‍ സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ജാബറുമായും പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തും. ഇരു രാജ്യങ്ങളുമായി രൂപയിൽ വ്യാപാരം നടത്തുന്നത് സംബന്ധിച്ച ചർച്ചകൾക്ക് സന്ദർശനം നിർണായകമാവും. ഇക്കാര്യത്തിൽ ഇന്ത്യയും യുഎഇയും തമ്മിൽ ധാരണാപത്രം ഒപ്പുവച്ചേക്കും.

ആഗോള തലത്തിൽ ഇന്ത്യൻ രൂപയുടെ മൂല്യം ഉയർത്തുന്നതിനാണ് വ്യാപാരം രൂപയിലേക്ക് മാറ്റാൻ വിദേശ ശക്തികളുമായി ഇന്ത്യ ധാരണയിലെത്താൻ ശ്രമിക്കുന്നത്. ഫ്രാന്‍സ് സന്ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങും വഴിയാണ് നരേന്ദ്ര മോദി യുഎഇയില്‍ എത്തിയത്. ഒരൊറ്റ ദിവസത്തേതാണ് സന്ദർശനം. ഒമ്പത് വര്‍ഷത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഞ്ചാം തവണയാണ് യുഎഇയിലെത്തുന്നത്. ഇന്ന് തന്നെ അദ്ദേഹം ഇന്ത്യയിലേക്ക് മടങ്ങും.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

 


ബഹറൈനിൽ പോയി എളുപ്പത്തിൽ സന്ദർശക വിസ പുതുക്കാം. ഇപ്പോൾ ചിലവും കുറവ്

വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!