ചരിത്രത്തില്‍ ഇതാദ്യം. ഡല്‍ഹി ജുമാ മസ്ജിദില്‍ ഇന്ത്യക്ക് പുറത്തു നിന്നുള്ള ഒരാള്‍ ജുമുഅ ഖുതുബ നിര്‍വഹിച്ചു

ഡല്‍ഹി: മുസ്ലിം വേള്‍ഡ് ലീഗ് സെക്രട്ടറി ജനറലും ഓര്‍ഗനൈസേഷന്‍ ഓഫ് മുസ്ലിം സ്കോളേഴ്സ് ചെയര്‍മാനുമായ ശൈഖ് മുഹമ്മദ് അല്‍ ഈസ കഴിഞ്ഞ ദിവസം ഡല്‍ഹി ജുമാ മസ്ജിദില്‍ നടന്ന ജുമുഅ നമസ്കാരത്തിനും ഖുതുബയ്ക്കും നേതൃത്വം നല്കി. ചരിത്ര പ്രസിദ്ധമായ ഡല്‍ഹി ജുമാ മസ്ജിദിന്‍റെ 400 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യക്ക് പുറത്തുള്ള ഒരാള്‍ ജുമുഅക്കും ഖുതുബക്കും നേതൃത്വം നല്‍കുന്നത്.  മസ്ജിദ് ഇമാമിന്‍റെ ക്ഷണപ്രകാരമാണ് മുഹമ്മദ് അല്‍ ഈസ പ്രാര്‍ഥനകള്‍ക്ക് നേതൃത്വം നല്കിയത്.

 

6 ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയില്‍ എത്തിയ മുഹമ്മദ് അല്‍ ഈസ രാഷ്ട്രപതി, പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ള പ്രമുഖരുമായും മത-രാഷ്ട്രീയ നേതാക്കളുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.

Share