കേന്ദ്രസർക്കാരിന് തിരിച്ചടി; ഇഡി ഡയറക്ടറുടെ കാലാവധി നീട്ടിയ നടപടി സുപ്രീം കോടതി റദ്ദാക്കി
എൻഫോഴ്സ്മെന്റ് ഡയറക്ടറുടെ കാലാവധി നീട്ടിയ കേന്ദ്രസർക്കാർ നടപടി റദ്ദാക്കി സുപ്രീം കോടതി. 15 ദിവസത്തിനകം പുതിയ ഇഡി ഡയറക്ടറെ നിയമിക്കണമെന്ന് കോടതി ഉത്തരവിട്ടു. നിലവിലെ ഡയറക്ടർ സഞ്ജയ് കുമാർ മിശ്രയ്ക്ക് ജൂലൈ 31 വരെ തുടരാമെന്ന് കോടതി വ്യക്തമാക്കി.
രണ്ടു വർഷത്തെ കാലാവധിയിൽ 2018 നവംബറിലാണ് മിശ്രയെ ഇഡി ഡയറക്ടറായി നിയമിച്ചത്. പിന്നീടു പലതവണ കാലാവധി നീട്ടി. 2021 സെപ്റ്റംബറിൽ ഇനി കാലാവധി നീട്ടാനാകില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. എന്നാൽ, നവംബറിൽ കേന്ദ്ര വിജിലൻസ് കമ്മിഷൻ നിയമത്തിൽ ഓർഡിനൻസിലൂടെ ഭേദഗതി കൊണ്ടുവന്നു. ഇതനുസരിച്ച് 5 വർഷം വരെ കാലാവധി നീട്ടാം. ഇതാണ് കോടതി തടഞ്ഞത്.
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
ജോർദാനിൽ പോയി വിസിറ്റ് വിസ പുതുക്കാം, ജിദ്ദ, മക്ക, യാമ്പു എന്നിവിടങ്ങളിൽ നിന്നും ബസ് സർവീസ്…
എല്ലാ വെള്ളിയാഴ്ചകളിലും ത്വായിഫിലേക്ക് ചരിത്ര പഠന യാത്ര ..
ബന്ധപ്പെടുക: 053 9258 402
WhatsApp Now:
http://wa.me/+918089169102
http://wa.me/+966539258402