‘എയർ ഇന്ത്യ എക്‌സ്പ്രസിലെ 15 ദിർഹമിൻ്റെ ബിരിയാണിയാണിത്, കോലം കണ്ടില്ലേ’; ദുരനുഭവം പങ്കുവെച്ച് അഷ്റഫ് താമരശേരി, വീഡിയോ വൈറലായതോടെ മാപ്പ് പറഞ്ഞ് എയർ ഇന്ത്യ എക്‌സ്പ്രസ് – വീഡിയോ

എയർ ഇന്ത്യ എക്‌സ്പ്രസിൽ ഭക്ഷണം വാങ്ങിയപ്പോഴുണ്ടായ ദുരനുഭവം പങ്കുവെച്ച് സാമൂഹിക പ്രവർത്തകൻ അഷ്‌റഫ് താമരശേരി. ഷാർജ – കോഴിക്കോട് എയർ ഇന്ത്യ എക്‌സ്പ്രസ്സിൽ കഴിഞ്ഞ ദിവസം യാത്ര ചെയ്തപ്പോഴുണ്ടായ അനുഭവമാണ് അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെച്ചത്. 15 ദിർഹമിന് (ഏകദേശം 337 ഇന്ത്യൻ രൂപ) വാങ്ങിയ ബിരിയാണിയുടെ വീഡിയോ സഹിതമാണ് അദ്ദേഹം കുറിപ്പെഴുതിയത്. വെള്ളം ഒഴുകുന്ന ബിരിയാണി പ്ലാസ്റ്റിക് പാത്രത്തിൽ വിതരണം ചെയ്തതാണ് വീഡിയോയിൽ കാണുന്നത്.

‘എയർ ഇന്ത്യ എക്‌സ്പ്രസിലെ 15 ദിർഹമിന്റെ ബിരിയാണിയാണിത്, കോലം കണ്ടില്ലേ. എന്ത് ബിരിയാണിയാണിത്. നമ്മുടെ നാട്ടിൽ നിരോധിച്ച പ്ലാസ്റ്റികിലാണ് ബിരിയാണി കൊടുക്കുന്നത്. എക്‌സ്പ്രസുകാർ ബിരിയാണി വെച്ച് പഠിക്കണം, ഏതു കാറ്ററിംഗുകാരാണെങ്കിലും ശരി’ വീഡിയോയിൽ അഷ്‌റഫ് താമരശേരി പറഞ്ഞു.

 

 

 

എയർ ഇന്ത്യ സൗജന്യമായി നൽകി വന്നിരുന്ന സ്‌നാക്‌സ് ഇപ്പോൾ നിർത്തലാക്കിയെന്നും ഒരുപാട് ഇരട്ടി നിരക്ക് നൽകിയാണ് ടിക്കറ്റ് കിട്ടിയതെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. ഇത്തരം ബിരിയാണി ഈ വിലയിൽ നൽകുന്നത് ന്യായമാണോയെന്നും അദ്ദേഹം ചോദിച്ചു.

 

അതേസമയം, അഷ്‌റഫ് താമരശേരിയ്ക്കുണ്ടായ ദുരനുഭവത്തിൽ മാപ്പു പറഞ്ഞ് എയർ ഇന്ത്യ എക്‌സ്പ്രസ് ആൻഡ് എയർ ഏഷ്യ ഇന്ത്യ രംഗത്ത് വന്നു. ‘ഹലോ അഷ്‌റഫ്, താങ്കൾക്കുണ്ടായ നിരാശകരമായ അനുഭവത്തിൽ ഞങ്ങൾ മാപ്പു പറയുന്നു, നിങ്ങൾക്ക് ഈ അനുഭവമുണ്ടാകുന്നത് ഞങ്ങൾ ഇഷ്ടപ്പെടുന്നില്ല. നിങ്ങളുടെ ബുക്കിംഗ് വിവരങ്ങൾ ഞങ്ങൾക്ക് സ്വകാര്യ സന്ദേശമായി അയക്കുക. അക്കാര്യം ഞങ്ങൾ ഉടൻ പരിഹരിക്കും’ അഷ്‌റഫിന്റെ കുറിപ്പിന് താഴെ പോസ്റ്റ് ചെയ്ത കമൻറിൽ എയർ ഇന്ത്യ എക്‌സ്പ്രസ് വ്യക്തമാക്കി.

 

 

 

അഷ്റഫ് താമരശ്ശേരിയുടെ ഫേസ് ബുക്ക് പോസ്റ്റ് വായിക്കാം…

കഴിഞ്ഞ ദിവസം ഷാർജ – കോഴിക്കോട് എയർ ഇന്ത്യ എക്സ്പ്രസ്സിൽ യാത്ര ചെയ്തു. സൗജന്യമായി നൽകി വന്നിരുന്ന സ്നാക്സ് ഇപ്പോൾ നിർത്തലാക്കി. ഒരുപാട് ഇരട്ടി നിരക്ക്‌ നൽകിയാണ് ടിക്കറ്റ് കിട്ടിയത്. അകത്ത് കയറിയപ്പോൾ നല്ല വിശപ്പുണ്ടായിരുന്നു. എന്നാൽ ഒരു ബിരിയാണി കഴിക്കാം എന്ന് കരുതി ഓർഡർ നൽകി. ചെറിയൊരു പാത്രം ബിരിയാണിക്ക് 15 ദിർഹം ഈടാക്കി. വിശപ്പ് അല്പം മാറുമല്ലോ എന്നാൽ കഴിക്കാമെന്ന് കരുതി പ്ലാസ്റ്റിക്കിന്റെ പാത്രം തുറന്നപ്പോഴല്ലേ ബിരിയാണിയുടെ കോലം കണ്ടത്‌.
സഹോദരങ്ങളേ …
കണ്ട് നോക്കി നിങ്ങൾ പറയൂ ..
ഇത് ന്യായമോ …?
അന്യായമോ …?

 

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!