നടുറോഡില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചു; വീഡിയോ പങ്കുവെച്ച് മുന്നറിയിപ്പുമായി പൊലീസ്
നടുറോഡില്‍ വാഹനങ്ങള്‍ നിര്‍ത്തിയാലുണ്ടാകുന്ന അപകടങ്ങളെ കുറിച്ച് കര്‍ശന മുന്നറിയിപ്പ് നല്‍കി അബുദാബി പൊലീസ്. കാരണം എന്തായാലും നടുറോഡില്‍ വാഹനം നിര്‍ത്തരുതെന്ന് ഇതുമൂലമുണ്ടായ അപകടത്തിന്റെ വീഡിയോ പങ്കുവെച്ചു കൊണ്ടാണ് പൊലീസ് വ്യക്തമാക്കിയത്.
മറ്റ് യാത്രക്കാരുടെ ജീവന്‍ അപകടത്തിലാക്കുന്ന പ്രവൃത്തിയാണിത്. വാഹനം ഹസാര്‍ഡ് ലൈറ്റ് തെളിയിച്ചപ്പോള്‍ പിന്നിലുള്ള വാഹനം നിര്‍ത്തിയെങ്കിലും റോഡ് ഗതാഗത തടസ്സം അറിയാതെ മറ്റൊരു വാഹനം മുന്നില്‍ നിര്‍ത്തിയ കാറില്‍ ഇടിച്ചു കയറുകയും ശേഷം സമീപത്തെ മറ്റ് കാറിലും ഇടിക്കുന്നതാണ് വീഡിയോയില്‍.
അടിയന്തര സാഹചര്യമാണെങ്കിലും വാഹനം ഏറ്റവും അടുത്ത എക്‌സിറ്റില്‍ നിര്‍ത്താന്‍ ശ്രദ്ധിക്കണമെന്നും വാഹനം നീക്കാന്‍ കഴിയാത്ത സാഹചര്യമാണെങ്കില്‍ ഉടനടി കണ്‍ട്രോള്‍ സെന്ററിന്റെ സഹായം തേടണമെന്നും പൊലീസ് വ്യക്തമാക്കി. നടുറോഡില്‍ വാഹനം നിര്‍ത്തിയാല്‍ 1000 ദിര്‍ഹം പിഴയും ആറ് ബ്ലാക്ക് പോയിന്റുകളുമാണ് ശിക്ഷ.
വീഡിയോ കാണാം…
#أخبارنا |
بثت #شرطة_أبوظبي بالتعاون مع مركز المتابعة والتحكم وضمن مبادرة "لكم التعليق" فيديو لخطورة التوقف في وسط الطريق والانشغال أثناء القيادة #لكم_التعليق#الانشغال_بغير_الطريق pic.twitter.com/lwpj8wqhFu— شرطة أبوظبي (@ADPoliceHQ) July 7, 2023
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:
0556884273
http://wa.me/+966556884273