എല്ലാ വാട്സ്ആപ്പ് കോളുകളും റെക്കോർഡ് ചെയ്യപ്പെടുമോ? കേരള പൊലീസിൻ്റെ വിശദീകരണം ഇങ്ങനെ
വാട്സ്ആപ്പ് കോളുകൾ റെക്കോർഡ് ചെയ്യപ്പെടുമെന്നും സോഷ്യൽ മീഡിയ അക്കൗണ്ടുകൾ നിരീക്ഷണത്തിലാണെന്നും പ്രചരിക്കുന്ന സന്ദേശം വ്യാജമാണെന്ന് കേരള പൊലീസ്. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക സന്ദേശം ഒരു സർക്കാർ ഏജൻസികളും ഇതുവരെയും നൽകിയിട്ടില്ലെന്നും പൊലീസ് ഫെയ്സ്ബുക്കിൽ കുറിച്ചു.
രണ്ടു മൂന്ന് വർഷം മുൻപ് ഇറങ്ങിയ ഈ വ്യാജസന്ദേശം ആരോ വീണ്ടും വാട്സ് ആപ്പ് ഗ്രൂപ്പുകളിലൂടെ ഷെയർ ചെയ്തിരിക്കുയാണ്. അടിസ്ഥാന രഹിതമായ ഇത്തരം സന്ദേശങ്ങൾ പ്രചരിപ്പിക്കരുതെന്ന് പൊലീസ് പറഞ്ഞു.
കേരള പൊലീസ് ഫേസ്ബുക്കിൽ കുറിച്ചത്
ദേ പിന്നേം….
എല്ലാ വാട്സ് ആപ്പ് കാളുകളും റെക്കോർഡ് ചെയ്യപ്പെടുമെന്നും സോഷ്യൽ മീഡിയ അക്കൗണ്ടുകൾ നിരീക്ഷണത്തിലാണെന്നുമുള്ള രീതിയിൽ ഒരു വ്യാജ സന്ദേശം പ്രചരിക്കുന്നതായി നിരവധി പേർ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ട്. അത്തരത്തിലുള്ള ഔദ്യോഗിക സന്ദേശം ഒരു സർക്കാർ ഏജൻസികളും നൽകിയിട്ടില്ല. രണ്ടു മൂന്ന് വർഷം മുന്നേ ഇറങ്ങിയ ഈ വ്യാജസന്ദേശം ആരോ വീണ്ടും വാട്സ് ആപ്പ് ഗ്രൂപ്പുകളിലൂടെ ഷെയർ ചെയ്തിരിക്കുയാണ്. അടിസ്ഥാന രഹിതമായ ഇത്തരം സന്ദേശങ്ങൾ പ്രചരിപ്പിക്കാതിരിക്കുക.
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:
0556884273
http://wa.me/+966556884273