വാഴയിലയില്‍ ബീഫ് കഴിക്കുന്ന രംഗം ഹൈന്ദവ സംസ്കാരത്തെ നശിപ്പിക്കും. ഹൃദയത്തിലെ ഗാനരംഗവുമായി ബന്ധപ്പെട്ട് മോഹന്‍ലാലിനെതിരെ വിദ്വേഷ പ്രചാരണം

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത് പ്രണവ് മോഹൻലാൽ അഭനയിച്ച് ജനങ്ങളുടെ ഹൃദയം കീഴടക്കിയ ചിത്രമാണ് ‘ഹൃദയം’. 2022 ൽ റിലീസായ ചിത്രം ഇപ്പോൾ വീണ്ടും ചർച്ചായിരിക്കുകയാണ്. ‘ഹൃദയം’ ത്തിലെ ‘നഗുമോ’ എന്ന ഗാനമാണ് ഇപ്പോള്‍ വിവാദമാക്കി മാറയിരിക്കുന്നത്. ഗാനരംഗത്തില്‍ കല്യാണി ബീഫ് കഴിക്കുന്ന രംഗമാണ് വിവാദമായിരിക്കുന്നത്.

”ഹൈന്ദവ സംസ്‌കാരം നശിപ്പിക്കാന്‍ ആരാണ് മല്ലുവുഡിന് അവകാശം നല്‍കിയതെന്നും, വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ഹൃദയത്തില്‍ മോഹന്‍ലാലിന്റെ മകനും സംവിധായകന്‍ പ്രിയദര്‍ശന്റെ മകളുമാണ് അഭിനയിക്കുന്നത്” എന്ന് പറയുന്ന ട്വീറ്റ് ആണ് ട്വിറ്ററില്‍ പ്രചരിക്കുന്നത്.

ഗാനരംഗത്തില്‍ കല്യാണി ബീഫ് കഴിക്കുന്ന ചിത്രം പങ്കുവച്ചു കൊണ്ടാണ് സ്വാതി ബെല്ലം എന്ന അക്കൗണില്‍ നിന്നും ട്വീറ്റ് പ്രചരിക്കുന്നത്. ”ബീഫ് കേരളത്തിന്റെ ദേശീയ വിഭവമാണെന്ന് ഞാന്‍ സമ്മതിക്കുന്നു. അവര്‍ അത് എല്ലാ സിനിമയിലും കാണിക്കണം. അല്ലെങ്കില്‍ അവരുടെ സര്‍ക്കാര്‍ സിനിമ നിരോധിക്കും.

”ഹൈന്ദവ സംസ്‌കാരം നശിപ്പിക്കാന്‍ ആരാണ് മല്ലുവുഡിന് അവകാശം നല്‍കിയത്, വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ഹൃദയം എന്ന ചിത്രത്തിൽ മോഹന്‍ലാലിന്റെ മകനും സംവിധായകന്‍ പ്രിയദര്‍ശന്റെ മകളുമാണ് അഭിനയിക്കുന്നത്” എന്ന് പറയുന്ന ട്വീറ്റ് ആണ് ട്വിറ്ററില്‍ പ്രചരിക്കുന്നത്.

ഗാനരംഗത്തില്‍ കല്യാണി ബീഫ് കഴിക്കുന്ന ചിത്രം പങ്കുവച്ചു കൊണ്ടാണ് സ്വാതി ബെല്ലം എന്ന അക്കൗണില്‍ നിന്നും ട്വീറ്റ് പ്രചരിക്കുന്നത്. ”ബീഫ് കേരളത്തിന്റെ ദേശീയ വിഭവമാണെന്ന് ഞാന്‍ സമ്മതിക്കുന്നു. അവര്‍ അത് എല്ലാ സിനിമയിലും കാണിക്കണം. അല്ലെങ്കില്‍ അവരുടെ സര്‍ക്കാര്‍ സിനിമ നിരോധിക്കും.

”എന്നാല്‍ പവിത്രമായ തെലുങ്ക് രാമ സങ്കീര്‍ത്തനം പശ്ചാത്തലമായി ബീഫ് കഴിക്കുന്നത് കാണിക്കുന്നതിന്റെ ആവശ്യകത എന്താണ്” എന്നും സ്വാതി ബെല്ലത്തിന്റെ ട്വീറ്റില്‍ പറയുന്നു. ഈ ട്വീറ്റ് എത്തിയതിന് പിന്നാലെ മോഹന്‍ലാലിനെതിരെ കടുത്ത രീതിയിലുള്ള വിദ്വേഷ പ്രചാരണമാണ് നടക്കുന്നത്.

Share