ഒമാനിലേക്ക് പെരുന്നാൾ ആഘോഷത്തിന് പോയ മറ്റൊരു പ്രവാസി മലയാളികൂടി അപകടത്തിൽ മരിച്ചു

ഖത്തറില്‍ നിന്നും ഒമാനിലേക്ക് ഈദാഘോഷിക്കാന്‍ പോയ മലയാളി യുവാവ് വാഹനാപകടത്തില്‍ മരിച്ചു. ഇവര്‍ സഞ്ചരിച്ച വാഹനത്തില്‍ ഒട്ടകമിടിച്ചാണ് അപകടമുണ്ടായത്. മാഹി പെരിങ്ങാടി സ്വദേശി പുതിയപുരയില്‍ മുഹമ്മദ് അഫ്‌ലഹ് (39) ആണ്‌ മരിച്ചത്. വാഹനത്തിലുണ്ടായിരുന്ന മിസ്‌ബാഹ് (38) പരിക്കുകളോടെ സലാല സുല്‍‌ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ ഐ.സി.യുവില്‍ ചികിത്സയിലാണ്‌

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

 

ഇന്നലെ രാത്രി പന്ത്രണ്ട് മണിക്കാണ്‌ അപകടം. സലാലയില്‍ നിന്ന് മടങ്ങി പോവുകയായിരുന്ന ഇവരുടെ വാഹനം തുംറൈത്തില്‍ നിന്ന് 80 കിലോമീറ്റര്‍ അകലെ കിറ്റ്പിറ്റിനടുത്ത് വെച്ച് ഒട്ടകത്തെ ഇടിക്കുകയായിരുന്നു. ഖത്തറില്‍ അലി ബിന്‍ അലി കമ്പനിയില്‍ സെയില്‍സ് എക്സിക്യൂട്ടിവായി ജോലി ചെയ്ത് വരികയായിരുന്നു മുഹമ്മദ് അഫ്ലഹ്. മസ്‌കത്തിലുള്ള സഹോദരന്‍ മുഹമ്മദ് അഫ്‌താഹിനെയും കൂട്ടിയാണ്‌ ഇവര്‍ സലാലയിലെത്തിയത്. കൂടെയുണ്ടായിരുന്ന മുഹമ്മദ് അഫ്‌താഹും എട്ട് വയസ്സുള്ള മകന്‍ മുഹമ്മദ് ആസിലും സുരക്ഷിതരാണ്‌.

സുല്‍‌ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മ്യതദേഹം നിയമനടപടികള്‍ പൂര്‍‌ത്തീകരിച്ച് നാട്ടില്‍ കൊണ്ട് പോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

കഴിഞ്ഞ ദിവസം ദു​ബൈ​യി​ല്‍നി​ന്ന് പെ​രു​ന്നാ​ൾ അ​വ​ധി ആ​ഘോ​ഷി​ക്കാ​നാ​യി ഒ​മാ​നി​ലേ​ക്ക്​ പോ​യ മ​ല​യാ​ളി സ​ലാ​ല​യി​ലെ വാ​ദി ദ​ർ​ബാ​ത്തി​ൽ മു​ങ്ങി​മ​രി​ച്ചിരുന്നു. തൃ​ശൂ​ര്‍ ക​രൂ​പ​ട​ന്ന സ്വ​ദേ​ശി ചാ​ണേ​ലി പ​റ​മ്പി​ല്‍ സാ​ദി​ഖാ​ണ് (29) മ​രി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ പ​ത്ത​ര​ക്കായിരുന്നു അ​പ​ക​ടം. വാ​ദി ദ​ർ​ബാ​ത്തി​ൽ നീ​ന്താ​ന്‍ ശ്ര​മി​ക്ക​വെ ച​ളി​യി​ല്‍ പൂ​ണ്ടു​പോ​വു​ക​യാ​യി​രു​ന്നു.

 

കൂടാതെ ചൊവ്വാഴ്ച ഖത്തറില്‍ നിന്ന് ബഹറൈനിലേക്കുള്ള യാത്രക്കിടെ സൗദിയില്‍ വെച്ച് നാലംഗ സംഘം സഞ്ചരിച്ചിരുന്ന വാഹനം മറിഞ്ഞുണ്ടായ അപകടത്തില്‍ മലപ്പുറം മേല്‍മുറി സ്വദേശി കടമ്പോത്ത്പാടത്ത് മനോജ്കുമാര്‍ അര്‍ജുന്‍ (34), കോട്ടയം മണ്ണക്കനാട് സ്വദേശി പാലത്തനാത്ത് അഗസ്റ്റിന്‍ എബി (41) എന്നിവരും മരിച്ചിരുന്നു.

 

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

 

ജോർദാനിൽ പോയി വിസിറ്റ് വിസ പുതുക്കാം, ജിദ്ദ, മക്ക, യാമ്പു എന്നിവിടങ്ങളിൽ നിന്നും ബസ് സർവീസ്.

ബന്ധപ്പെടുക: 053 9258 402

WhatsApp Now:
http://wa.me/+918089169102
http://wa.me/+966539258402

 

Share
error: Content is protected !!