സ്ത്രീകളുടെ ഉള്‍വസ്ത്രങ്ങൾ മോഷ്ടിക്കും, ടെറസിൽ കയറി സ്വയംഭോഗം ചെയ്യും; അജ്ഞാതനെ തേടി പോലീസ്
സ്ത്രീകളുടെ ഉള്‍വസ്ത്രങ്ങള്‍ മോഷ്ടിക്കുന്നതും സ്വയംഭോഗം ചെയ്യുന്നതും, നഗ്നതാപ്രദര്‍ശനം നടത്തുന്നതും പതിവാക്കിയ അജ്ഞാതനായി അന്വേഷണം ഊര്‍ജിതമാക്കി ബെംഗളൂരു പോലീസ്. ഇയാള്‍ വസ്ത്രം മോഷ്ടിക്കുന്ന വീഡിയോ സഹിതം പരാതി ലഭിച്ചതോടെയാണ് രാജഗോപാല്‍നഗര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
വാടകവീട് അന്വേഷിക്കാനെന്ന വ്യാജേനയെത്തി അജ്ഞാതനായ യുവാവ് ഉള്‍വസ്ത്രങ്ങള്‍ മോഷ്ടിക്കുന്നത് പതിവാണെന്നാണ് സ്ത്രീകളുടെ പരാതി. വീടുകളുടെ ടെറസില്‍ കയറി നഗ്നതാപ്രദര്‍ശനം നടത്തുകയും സ്വയംഭോഗം ചെയ്യുകയും ചെയ്യും. കൂടാതെ സ്ത്രീകളുടെ കുളിമുറി ദൃശ്യങ്ങള്‍ മൊബൈല്‍ഫോണില്‍ പകര്‍ത്തിയതായും ഇയാള്‍ക്കെതിരേ പരാതിയുണ്ട്.
പുരുഷന്മാര്‍ ഇല്ലാത്ത സമയത്താണ് ഇയാള്‍ വീടുകളിലെത്തി വാടകവീട് സംബന്ധിച്ച അന്വേഷണം നടത്തുന്നത്. സ്ത്രീകള്‍ മാത്രം താമസിക്കുന്ന വീടുകളിലും ഇതേയാള്‍ എത്തിയിരുന്നു. വാടകയ്ക്ക് നല്‍കുമോ എന്ന് ചോദിച്ച് വീടിനുള്ളില്‍ കയറുന്ന പ്രതി വീട് മുഴുവന്‍ നോക്കുകയും കുളിമുറിയില്‍ കയറുകയും ചെയ്യും. ഏറെനേരം കഴിഞ്ഞാണ് ഇയാള്‍ കുളിമുറിയില്‍നിന്ന് ഇറങ്ങുക. തുടര്‍ന്ന് വീടിന്റെ പിറകുവശത്തേക്ക് പോവുകയും ഇവിടെസൂക്ഷിച്ചിരിക്കുന്ന ഉള്‍വസ്ത്രങ്ങളും ബ്ലൗസുകളും മോഷ്ടിക്കുന്നതുമാണ് പതിവെന്നും പോലീസ് പറഞ്ഞു.
ഇത്തരത്തില്‍ വസ്ത്രം മോഷ്ടിക്കുന്നതിനിടെയാണ് പ്രദേശവാസികളിലൊരാള്‍ പ്രതിയുടെ വീഡിയോ പകര്‍ത്തിയത്. വീട്ടില്‍ അലക്കാനിട്ടിരിക്കുന്ന തുണികളില്‍നിന്ന് ഒരു ബ്ലൗസ് മോഷ്ടിക്കുന്നതാണ് ഈ ദൃശ്യങ്ങളിലുണ്ടായിരുന്നത്. തുടര്‍ന്ന് ഈ വീഡിയോ സഹിതം പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
മധ്യപ്രദേശിലെ ഗ്വാളിയോറിലും സമാനമായ സംഭവം
മധ്യപ്രദേശിലെ ഗ്വാളിയോറിൽ നടന്ന മറ്റൊരു സംഭവത്തിൽ, ഒരു പ്രദേശത്ത് നിന്ന് സ്ത്രീകളുടെ അടിവസ്ത്രം മോഷ്ടിക്കുന്ന മറ്റൊരാളെ പിടികൂടി. മോഷ്ടിച്ച അടിവസ്ത്രവുമായി പ്രതി രക്ഷപ്പെടുന്നതിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിരുന്നു. അടിവസ്ത്രങ്ങൾക്കൊപ്പം പണവും അപഹരിച്ച അജ്ഞാതർക്കെതിരെ ഗൗസ്പുര പ്രദേശവാസിയാണ് പരാതി നൽകിയത്. പരാതിയെ തുടർന്ന് ഗ്വാളിയോർ സംഭവത്തിലെ പ്രതിയെ അറസ്റ്റ് ചെയ്തു. വസ്ത്രങ്ങൾ മോഷ്ടിക്കാൻ വീടുകളിൽ കയറുന്നതിനുപകരം കള്ളന് ഒരു പ്രത്യേക പ്രവർത്തനരീതിയുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. എന്നാൽ പൊലീസ് അന്വോഷണം നടന്ന് വരുന്നതിനാൽ കൂടുതൽ വിശദാംശങ്ങൾ പുറത്ത് വിട്ടിട്ടില്ല.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.
വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:
0556884273
http://wa.me/+966556884273