സൈനിക വേഷത്തിലെത്തി സൗദി എയർലൈൻസ് ജീവനക്കാരനെ തട്ടികൊണ്ടുപോയി മോചന ദ്രവ്യം ആവശ്യപ്പെട്ടു; ഇൻ്റലിജൻസ് ഡയറക്ടറേറ്റിൻ്റെ പ്രത്യേക ഓപ്പറേഷനിലൂടെ മോചിപ്പിച്ചു

ലെബനാനിൽ ശനിയാഴ്ച രാത്രി സൗദി എയർലൈൻസ് ജീവനക്കാരനായ സൗദി പൗരൻ മെഷാരി അൽ മുതൈരിയെ തട്ടികൊണ്ടുപോയി. ലെബനീസ് ഇന്റലിജൻസ് ഡയറക്ടറേറ്റിൻ്റെ പ്രത്യേക ഓപ്പറേഷനിലൂടെ പിന്നീട് ഇയാളെ മോചിപ്പിച്ചതായും സംഭവത്തിൽ പ്രതികളായ ചിലരെ അറസ്റ്റ് ചെയ്തതായും അധികൃതർ അറിയിച്ചു. ഹെർമലിൽ ലെബനീസ് സൈന്യത്തിന്റെ കസ്റ്റഡിയിലാണ് സൗദി പൗരൻ ഇപ്പോൾ.

ലബനൻ-സിറിയൻ അതിർത്തിയിൽ വെച്ച് നടത്തിയ പ്രത്യേക ഓപ്പറേഷനിലൂടെയാണ് സൗദി പൗരന്റെ മോചനമെന്ന് ലെബനൻ സൈന്യം ഇന്ന് (ചൊവ്വാഴ്‌ച) പറഞ്ഞു, തട്ടിക്കൊണ്ടുപോകലിൽ ഉൾപ്പെട്ട ചിലരെ അറസ്റ്റ് ചെയ്‌തതായും സൈന്യം അറിയിച്ചു. പ്രതികൾക്ക് കടുത്ത ശിക്ഷ തന്നെ നൽകുമെന്ന് മന്ത്രി വ്യക്തമാക്കി.

സൌദി പൌരനുമായി ബന്ധപ്പെടാൻ സാധിക്കുന്നില്ലെന്ന് ശനിയാഴ്ച രാത്രി ബന്ധുക്കൾ അറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. ഉടൻ സൌദി അധികൃതർ ലെബനാനിലെ സൌദി എംബസി വഴി ലെബനാൻ അധികൃതരുമായി ആശയവിനിമയം നടത്തി. ഇരു രാജ്യങ്ങളും തമ്മിൽ നിരന്തരം ബന്ധപ്പെട്ടുവരികയായിരുന്നു.

രണ്ട് കാറുകളിലായി വന്ന 7 പേരടങ്ങുന്ന സംഘമാണ് തട്ടികൊണ്ടുപോയത്. അവരിൽ മൂന്ന് പേർ സൈനിക യൂണിഫോം ധരിച്ച് വേഷം മറിയാണ് സംഭവം നടത്തിയത്.

സൗദി എയർലൈൻസിലെ ബെയ്റൂട്ട് ഓഫീസിലെ ജീവനക്കാരനാണ് തട്ടികൊണ്ടുപോകപ്പെട്ട സൗദി പൗരനായ മെഷാരി അൽ മുതൈരി. കഴിഞ്ഞ ശനിയാഴ്ച രാത്രി വീട്ടിലേക്കുള്ള യാത്രക്കിടെ എയർപോർട്ട് റോഡിൽ വെച്ചാണ് ഇദ്ദേഹത്തെ തട്ടികൊണ്ടുപോയത്. തട്ടികൊണ്ടുപോയ ശേഷം സംഘം 400,000 ഡോളർ (ഒന്നര ദശലക്ഷം സൗദി റിയാൽ) മോചനദ്രവ്യം ആവശ്യപ്പെട്ട് സന്ദേശം അയച്ചതായും അധികൃതർ അറിയിച്ചു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!