സിവില്‍ സര്‍വീസസ് പരീക്ഷാഫലം പ്രഖ്യാപിച്ചു; റാങ്ക് തിളക്കവുമായി മലയാളികൾ, ആറാം റാങ്ക് മലയാളി ഗഹാന നവ്യ ജെയിംസിന്

ന്യൂഡൽഹി∙ 2022ലെ സിവിൽ സർവീസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ആദ്യ നാലു റാങ്കുകളും പെൺകുട്ടികൾക്കാണ്. ആറാം റാങ്ക് നേടിയ ഗഹന നവ്യ ജെയിംസാണ് മലയാളികളിൽ ഒന്നാമത്. കോട്ടയം പാലാ പുലിയന്നൂർ സ്വദേശിനിയായ ഗഹന, സെന്റ് തോമസ് കോളജിൽനിന്ന് പൊളിറ്റിക്കൽ സയൻസിൽ ഒന്നാം റാങ്കോടെയാണ് ബിരുദാനന്തര ബിരുദം നേടിയത്. വി.എം.ആര്യ (36), അനൂപ് ദാസ് (38), എസ്. ഗൗതം രാജ് (63) എന്നിങ്ങനെയാണ് ആദ്യ നൂറിലുള്ള മറ്റു മലയാളികൾ.

ഒന്നാം റാങ്ക് ഇഷിത കിഷോറിനാണ്. ഗരിമ ലോഹ്യയ്ക്കാണ് രണ്ടാം റാങ്ക്. എൻ. ഉമഹാരതി മൂന്നാം റാങ്കും സ്മൃതി മിശ്ര നാലാം റാങ്കും നേടി. മയൂർ ഹസാരികയ്ക്കാണ് അഞ്ചാം റാങ്ക്. ഐഎഎസിലേക്കു 180 പേർ ഉൾപ്പെടെ വിവിധ സർവീസുകളിലേക്കായി മൊത്തം 933 പേർക്കാണ് നിയമന ശുപാ‍ർശ.

2022 ജൂൺ 5നായിരുന്നു പ്രിലിമിനറി പരീക്ഷ . മെയിൻ പരീക്ഷ സെപ്റ്റംബർ 16 മുതൽ 25 വരെ നടത്തി. ഡിസംബർ 6ന് ഫലം പ്രഖ്യാപിച്ചു. മേയ് 18നാണ് അഭിമുഖങ്ങൾ അവസാനിച്ചത്.

 

റാങ്ക് പട്ടികയിൽ ഉൾപ്പെട്ട ആദ്യ 10 പേർ

 

1. ഇഷിത കിഷോർ

2. ഗരിന ലോഹ്യ

3. ഉമ ഹാരതി എൻ.

4. സ്മൃതി മിശ്ര

5. മയൂർ ഹസാരിക

6. ഗഹാന നവ്യ ജയിംസ്

7. വസീം അഹമ്മദ് ഭട്ട്

8. അനിരുദ്ധ് യാദവ്

9. കനിക ഗോയൽ

10. രാഹുൽ ശ്രീവാസ്തവ

പരീക്ഷയുടെയും അഭിമുഖത്തിന്‍റേയും അടിസ്ഥാനത്തിലാണ് യു.പി.എസ്.സി പട്ടിക തയാറാക്കിയത്. ഐ.എ.എസ്, ഐ.എഫ്.എസ്, ഐ.പി.എസ്, സെൻട്രൽ സർവീസസ് ഗ്രൂപ്പ് എ, ഗ്രൂപ്പ് ബി സർവീസസ് എന്നീ തസ്തികകളിലേക്കാണ് ട്രെയിനിങ്ങിന് ശേഷം ഉദ്യോഗാർഥികളെ നിയമിക്കുന്നത്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!