ഇന്ത്യൻ ഹജ്ജ് തീർത്ഥാടകർ മദീനയിലെത്തി തുടങ്ങി; ഇന്ന് നാല് വിമാനങ്ങൾ

ഇന്ത്യയിൽ നിന്നുള്ള ആദ്യ ഹജ്ജ് തീർഥാടക സംഘം മദീനയിൽ എത്തി. മദീന വിമാനത്താവളത്തിലെത്തിയ ഹജ്ജ് തീർത്ഥാടകരെ  ഇന്ത്യൻ കോൺസൽ ജനൽ മുഹമ്മദ് ഷാഹിദ് ആലം സ്വീകരിച്ചു. മറ്റു കോൺസൽ ജനറൽമാർ, കോണ്സുലേറ്റ് ഉദ്യോഗസ്ഥർ, വിവിധ സംഘടനാ വളണ്ടിയർ എന്നിവരും തീർത്ഥാടകരെ സ്വീകരിക്കാനെത്തിയിരുന്നു.

ഇന്ത്യയിൽ നിന്നുള്ള ഹജ്ജ് തീർഥാടകർ ഇന്ന് നാല് വിമാനങ്ങളിലായി മദീനയിലെത്തും. കൊൽകത്ത, ലഖ്‌നൗ, ജയ്പൂർ എന്നിവിടങ്ങളിൽ നിന്നുള്ള തീർഥാടകരാണ് ഇന്ന് എത്തുക. മദീനയിലെത്തുന്ന തീർത്ഥാടകർ മദീന സന്ദർശനം പൂർത്തിയാക്കി ഹജ്ജിന് മുമ്പായി മക്കയിലെത്തും. ഹജ്ജ് കർമ്മങ്ങൾക്ക് ശേഷം ജിദ്ദ വിമാനത്താവളത്തിൽ നിന്നാണ് ഇവർ നാട്ടിലേക്ക് മടങ്ങുക.

കേരളത്തിൽ നിന്നുള്ള ഹജ്ജ് സംഘം ജൂൺ ആദ്യ വാരമാണ് സൗദിയിലെത്തുക. ഇവർ ജിദ്ദ വിമാനത്താവളത്തിലിറങ്ങി നേരിട്ട് മക്കയിലേക്ക് പോകും.

ജിദ്ദയിൽ വിമാനമിറങ്ങുന്നവർ ഹജ്ജിന് ശേഷമാണ് മദീന സന്ദർശനത്തിനായി പുറപ്പെടുക.മറ്റുയാത്രക്കാരിൽ നിന്ന് വേർതിരിച്ച് ഹജ്ജ് ടെർമിനലിലാണ് തീർഥാകരെത്തുക. തീർഥാടകരുടെ ലഗേജുകളും പ്രത്യേകം മാർക്ക് ചെയ്യും. ജൂലൈ ഒന്നിനാണ് ഹാജിമാരുടെ മടക്കയാത്ര ആരംഭിക്കുക.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!