അപമാനഭയം, നാട്ടിൽ ഭ്രഷ്ട് വരുമെന്ന് ആശങ്ക; പ്രസവിച്ചയുടൻ കുഞ്ഞിനെ കഴുത്തുഞെരിച്ച് കൊന്നു
ഇടുക്കി: പ്രസവിച്ചയുടൻ സ്വന്തം കുട്ടിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ അമ്മയും സുഹൃത്തും അറസ്റ്റിൽ. മധ്യപ്രദേശിൽ നിന്നും ഇടുക്കിയിരെ കമ്പംമെട്ടിൽ ജോലിക്കെത്തിയ സാഥുറാം (23), മാലതി (21) എന്നിവരാണു പിടിയിലായത്. കമ്പംമെട്ടിൽ നവജാത ശിശുവിനെ ശുചിമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവമാണു കൊലപാതകമാണെന്നു തെളിഞ്ഞത്. പ്രസവിച്ചയുടൻ മാലതി കാമുകൻ സാഥുറാമിന്റെ സഹായത്തോടെ കുഞ്ഞിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. വിവാഹത്തിനു മുൻപ് കുട്ടി ജനിച്ചതിന്റെ അപമാനഭയമാണു കുഞ്ഞിനെ കൊലപ്പെടുത്താൻ കാരണമെന്നും പൊലീസ് പറഞ്ഞു.
പൊലീസ് പറയുന്നത്: മാർച്ച് 9നാണു കമ്പംമെട്ട് ശാന്തിപുരത്ത് ഒരു പുരയിടത്തിലെ ജോലിക്കായി ഇരുവരും എത്തിയത്. ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. പുരയിടത്തിനു സമീപത്തെ ഷെഡ്ഡിൽ ഒന്നിച്ചായിരുന്നു താമസം. ഈ മാസം 7നു രാത്രിയിലാണ് മാലതി ആൺകുട്ടിയെ പ്രസവിച്ചത്. പ്രസവം നടന്നപ്പോൾ തന്നെ മാലതിയും സാഥുറാമും ചേർന്ന് ശുചിമുറിയിൽ വച്ച് കുട്ടിയെ ശ്വാസംമുട്ടിച്ചു. പ്രസവിച്ചപ്പോൾ തന്നെ നവജാതശിശു ശുചിമുറിയിലെ ക്ലോസറ്റിൽ പതിച്ചു മരിച്ചെന്ന് പിറ്റേന്നു രാവിലെ ഇവർ വീട്ടുടമയെ അറിയിച്ചു.
വിവരമറിഞ്ഞ് ആരോഗ്യപ്രവർത്തകരെത്തിയപ്പോൾ കുഞ്ഞിൽ നേരിയ തുടിപ്പ് കണ്ടു. ഉടൻ നെടുങ്കണ്ടം താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും ആശുപത്രിയിൽ എത്തുന്നതിനു മുൻപു കുഞ്ഞ് മരിച്ചിരുന്നു. മൃതദേഹം ഇടുക്കി മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തിയപ്പോൾ കഴുത്തിലും വയറിലും ഞെരുക്കിയ പാടുകളും നഖത്തിന്റെ പോറലും കണ്ടെത്തി. തുടർന്നാണു പ്രതികളെ പിടികൂടിയത്. കമ്പംമെട്ട് എസ്എച്ച്ഒ വി.എസ്.അനിൽകുമാർ, ഉദ്യോഗസ്ഥരായ സണ്ണി, ഷാജി, സാബു, ഏലിയാമ്മ, വി.എം.ജോസഫ്, ജെറിൻ ടി.വർഗീസ്, സുധീഷ്, ജോസിമോൾ എന്നിവരടങ്ങിയ സംഘമാണു പ്രതികളെ പിടികൂടിയത്.
പിന്നിൽ ഭ്രഷ്ട് പേടി
വിവാഹത്തിനു മുൻപു കുട്ടികൾ ജനിച്ചാൽ ജന്മനാട്ടിൽ ഭ്രഷ്ട് കൽപിക്കുമെന്ന പേടിയാണ് സാഥുറാമിനെയും മാലതിയെയും ക്രൂരതയ്ക്കു പ്രേരിപ്പിച്ചതെന്നു പൊലീസ് പറയുന്നു. ഇൻക്വസ്റ്റ് നടത്തിയ സമയത്ത് കുഞ്ഞിന്റെ ശരീരത്തിൽ കണ്ടെത്തിയ ക്ഷതങ്ങൾ പൊലീസിൽ സംശയം ജനിപ്പിച്ചു. കൊലപാതക ശ്രമത്തിനിടെ കുഞ്ഞിന്റെ കണ്ണിലേക്കുള്ള ചെറിയ രക്തധമനികൾ പൊട്ടിയിരുന്നു. പോസ്റ്റ്മോർട്ടത്തിൽ ശ്രദ്ധയിൽപെട്ട ഇക്കാര്യം ഇടുക്കി മെഡിക്കൽ കോളജിലെ സർജൻ പൊലീസിനെ അറിയിച്ചു. കഴുത്തിൽ ഞെരുക്കുമ്പോഴുള്ള സമ്മർദം കാരണമാണു കണ്ണിലെ ചെറിയ രക്തധമനികൾ പൊട്ടുന്നതെന്ന ശാസ്ത്രീയ തെളിവും ലഭിച്ചതോടെ സാഥുറാമിനെയും മാലതിയെയും പൊലീസ് നിരീക്ഷണത്തിലാക്കി.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.
വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:
0556884273
http://wa.me/+966556884273