വരുന്നു… പ്രവാസി മലയാളികൾക്ക് ആശ്വാസമായി സർക്കാരിൻ്റെ ‘പ്രവാസി മിത്രം’ പോർട്ടൽ

ഗൾഫ് നാടുകളിലേത് ഉൾപ്പെടെ പ്രവാസി മലയാളികൾക്ക് സംസ്ഥാന സർക്കാറിനു കീഴിലെ റവന്യൂ, സർവേ വകുപ്പുകളുമായി ബന്ധപ്പെട്ട സേവനങ്ങൾ പൂർത്തിയാക്കുന്നതിനായി ‘പ്രവാസി മിത്രം’ഓൺലൈൻ സംവിധാനമെത്തുന്നു. ​ഗൾഫിലെയും മറ്റും പ്രവാസികൾ ദീർഘകാലമായി ഉന്നയിക്കുന്ന ആവശ്യങ്ങളുടെ ഫലമായാണ് റവന്യൂ, സർവേ വകുപ്പുകളുമായി ബന്ധപ്പെട്ട അപേക്ഷകൾ യഥാസമയം തീർപ്പാക്കുന്ന ഓൺലൈൻ പോർട്ടൽ സംവിധാനം ഒരുക്കുന്നത്. ഇതിന്റെ ഉദ്ഘാടനം മേയ് 17ന് മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരം നിയമസഭ മന്ദിരത്തിൽ നിർവഹിക്കും.

പ്രവാസികൾക്ക് നാട്ടിലെ വസ്തു സംബന്ധമായ പോക്കുവരവ് നടപടി ക്രമങ്ങൾ, വിവിധ രേഖകൾ, മക്കളുടെ ഉന്നത പഠനം, തൊഴിൽ ആവശ്യം എന്നിവക്ക് വില്ലേജ് ഓഫിസ്, താലൂക്ക് ഓഫിസ് എന്നിവിടങ്ങളിൽ സർട്ടിഫിക്കറ്റുകൾക്കായി നൽകിയ അപേക്ഷ സംബന്ധിച്ച തുടർനടപടികൾക്ക് സഹായം നൽകുന്നതാവും ‘പ്രവാസി മിത്രം’ഓൺലൈൻ പോർട്ടൽ.

റവന്യൂ- സർവേ വകുപ്പുകളുമായി ബന്ധപ്പെട്ട പ്രവാസികളുടെ അപേക്ഷകളും പരാതികളും നിവേദനങ്ങളും സ്വീകരിക്കുന്നതിനും അവയിൽ സ്വീകരിക്കുന്ന നടപടികൾ യഥാസമയം അറിയിക്കുന്നതിനും ലക്ഷ്യമിട്ടുള്ളതാണ് റവന്യൂ വകുപ്പ് തയാറെടുക്കുന്ന ‘പ്രവാസി മിത്രം’ഓൺലൈൻ പോർട്ടൽ. ഈ സംവിധാനത്തിലൂടെ പ്രവാസികൾക്ക് റവന്യൂ- സർവേ വകുപ്പുകളുമായി ബന്ധപ്പെട്ട് സമർപ്പിച്ച അപേക്ഷകളുടെ തൽസ്ഥിതി അറിയാനും പരാതി സമർപ്പിക്കാനും സാധിക്കും.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

 

 

Share
error: Content is protected !!