പ്രധാനമന്ത്രിക്ക് നേരെ മൊബൈല്‍ ഫോൺ എറിഞ്ഞു; BJP പ്രവര്‍ത്തകയെന്ന് പോലീസ് – വീഡിയോ
കർണാടകയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു നേരെ മൊബൈൽ ഫോൺ ഏറിഞ്ഞത് പ്രവർത്തകയുടെ ആവേശം കാരണമെന്ന വിശദീകരണമായി കർണാടക പൊലീസ്. സംഭവത്തിന് പിന്നിൽ യാതൊരു ദുരുദ്ദേശ്യവുമില്ലെന്ന് പൊലീസ് വ്യക്തമാക്കി.
പ്രത്യേകം രൂപകല്പന ചെയ്ത വാഹനത്തിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ ചിക്കഗഡിയാരയിലെത്തിയപ്പോഴാണ് സംഭവമുണ്ടായത്. പുഷ്പവർഷം നടത്തുന്നതിനിടെ ഒരു മൊബൈൽ ഫോൺ ബോണറ്റിൽ വന്ന് പതിക്കുകയായിരുന്നു. തുടർന്ന് ഒപ്പമുണ്ടായിരുന്ന സ്‌പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പിനോട് (എസ്പിജി) പ്രധാനമന്ത്രി ഇക്കാര്യം അറിയിക്കുകയായിരുന്നു.
‘‘എസ്പിജിയുടെ സുരക്ഷാവലയത്തിലാണ് പ്രധാനമന്ത്രി. പ്രധാനമന്ത്രിയുടെ വാഹനത്തിന് നേരെ എറിഞ്ഞ മൊബൈൽ ഫോണിന്‍റെ ഉടമ ബിജെപി പ്രവർത്തകയാണ്. അവർക്ക് ദുരുദ്ദേശ്യമൊന്നും ഉണ്ടായിരുന്നില്ലെന്നാണ് മനസിലാകുന്നത്. അവരെ കണ്ടെത്താൻ പൊലീസ് ശ്രമിക്കുകയാണ്. അവർക്ക് മൊബൈൽ ഫോൺ എസ്പിജി ഉദ്യോഗസ്ഥർ പിന്നീട് കൈമാറിയിരുന്നു.’’– ക്രമസമാധാനചുമതലയുള്ള എഡിജിപി അലോക് കുമാർ പറഞ്ഞു.
പ്രധാനമന്ത്രിയുടെ സുരക്ഷയിലുണ്ടായ ഗുരുതവീഴ്ചയാണ് സംഭവമെന്ന് ആക്ഷേപം പല കോണുകളിൽനിന്നും ഉയർന്നുകഴിഞ്ഞു. മൈസൂരു-കുടക് എംപി പ്രതാപ് സിംഹ, മുൻ മന്ത്രിമാരായ കെ.എസ്.ഈശ്വരപ്പ, എസ്.എ.രാമദാസ് എന്നിവരും റോഡ് ഷോയിൽ പ്രധാനമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. കഴിഞ്ഞയാഴ്ച കൊച്ചിയിൽ നടന്ന റോഡ് ഷോയ്‌ക്കിടയിലും പ്രധാനമന്ത്രിക്ക് നേർക്കു മൊബൈൽ ഫോൺ എറിഞ്ഞ സംഭവമുണ്ടായിരുന്നു.
വീഡിയോ കാണുക..
#WATCH | Security breach seen during Prime Minister Narendra Modi’s roadshow, a mobile phone was thrown on PM’s vehicle. More details awaited. pic.twitter.com/rnoPXeQZgB
— ANI (@ANI) April 30, 2023
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.
വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:
0556884273
http://wa.me/+966556884273