മകൻ്റെ വിവാഹത്തിന് നാട്ടിൽ പോയ മലയാളി സാമൂഹിക പ്രവർത്തകൻ മരിച്ചു

മകന്റെ വിവാഹത്തിനായി സൌദിയിലെ ജിദ്ദയിൽ നിന്ന് നാട്ടിൽ പോയ പ്രവാസി മലയാളി മരിച്ചു. ജിദ്ദയിലെ സാംസ്കാരിക രംഗങ്ങളിൽ നിറസാന്നിധ്യമായിരുന്ന കണ്ണൂർ പയ്യന്നൂർ സ്വദേശി സുരേഷ് കൃഷ്ണൻ (55) ആണ് പാലക്കാട് വെച്ച് മരിച്ചത്. ചെന്നെയിലായിരുന്നു താമസം.

മകന്റെ വിവാഹവുമായി ബന്ധപ്പെട്ട് നാട്ടിൽ പോയതായിരുന്നു. പാലക്കാട് ക്ഷേത്ര ദർശനത്തിന് പോകും വഴി കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. ജിദ്ദയിലെ നിരവധി കൂട്ടായ്മകളിൽ സജീവമായി പ്രവർത്തിച്ചിരുന്നു.

ജിദ്ദയിലെ കൈരളി, കലാസാഹിതി എന്നീ സംഘടനകളിൽ സജീവ പ്രവർത്തകനും ഭാരവാഹിയുമായിരുന്നു. ഭാര്യ: പുഷ്പ സുരേഷ് പ്രമുഖ നർത്തകിയും ജിദ്ദ ഇന്ത്യൻ സ്കൂൾ അധ്യാപികയുമാണ്. മക്കൾ: കേശവ്, കാവ്യ. ഭാര്യ പുഷ്പ നാട്ടിലേക്ക് തിരിച്ചു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!