ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ ചെറിയ പെരുന്നാൾ നാളെ, ഒമാനിൽ ശനിയാഴ്ച

സൌദി അറേബ്യയിൽ മാസപ്പിറവി ദൃശ്യമായതിന് പിറകെ, യുഎഇ, ഖത്തർ, കുവൈത്ത്, ബഹറൈൻ എന്നീ രാജ്യങ്ങളിലും ചെറിയ പെരുന്നാൾ വെള്ളിയാഴ്ചയായിരിക്കുമെന്ന് സ്ഥിരീകരിച്ചു. അതേ സമയം ഒമാനിൽ​ എവിടെയും മാസപ്പിറവി ദൃശ്യമാകാത്തതിനാൽ വെള്ളിയാഴ്ച റമദാൻ 30 പൂർത്തീകരിച്ച്​ ശനിയാഴ്ചയായിരിക്കും ഈദുൽ ഫിത്​റെന്ന്​ അധികൃതർ അറിയിച്ചു.

ശവ്വാൽ മാസപ്പിറവി കാണുന്നതിനായി വിപുലമായ സൗകര്യങ്ങളായിരുന്നു ഒരുക്കിയിരുന്നത്​. വിവിധ ഇടങ്ങളിൽ നടക്കുന്ന പെരുന്നാൾ നമസ്​കാരത്തിനും ഈദ്​ ഗാഹിനും പ്രമുഖ പണ്ഡിതൻമാർ നേതൃത്വം നൽകും. മലയാളി കൂട്ടായ്മകളുടെ നേതൃത്വത്തിലും ഈദ്​ഗാഹുകൾ നടക്കുന്നുണ്ട്​.

ഓസ്‌ട്രേലിയ, തായ്‌ലൻഡ്, സിംഗപ്പൂർ, ജപ്പാൻ, മലേഷ്യ, ഇന്തോനേഷ്യ, ബ്രൂണൈ, ഒമാൻ എന്നീ രാജ്യങ്ങളിലും കേരളത്തിലും ശനിയാഴ്ചയാണ് ചെറിയ പെരുന്നാൾ.

അതേ സമയം ഇത്തവണ ഒമാൻ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിലും കേരളത്തിലും ഒരു ദിവസമാണ് റമദാൻ വ്രതം ആരംഭിച്ചത്.

 

യുഎഇയിലെ വിവിധ പ്രദേശങ്ങളിലെ പെരുന്നാൾ നമസ്കാര സമയം അറിയാം:

  • അബുദാബി: രാവിലെ 6.12
  • അൽ ഐൻ: രാവിലെ 6.06
  • ദുബായ്: രാവിലെ 6.10
  • ഷാർജ സിറ്റി: രാവിലെ 6.07
  • അൽ ദൈദ്: രാവിലെ 6.06
  • Madam and Mleiha: 6.07am

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!