ഇക്കണക്കിന് പോയാൽ എ.ഐ ക്യാമറകൾ പണിയാകും; നാളെ മുതൽ വാഹന ഉടമകളുടെ പണം ചോരും

മോട്ടർ വാഹന വകുപ്പ‍ിന്റെ എഐ ക്യാമറകൾ നാളെ മുതൽ പിഴ ഈടാക്കാൻ തുടങ്ങാനിരിക്കെ വേഗപരിധിയുടെ പേരിൽ സാങ്കേതികക്കുരുക്ക്. ദേശീയപാതകളിൽ ഉൾപ്പെടെ വേഗപരിധി വർധിപ്പിച്ചുകൊണ്ടു 2018ൽ കേന്ദ്ര ഗതാഗത മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും എഐ ക്യാമറകൾ പിഴയീടാക്കുന്നത് 2014ൽ സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച വിജ്ഞാപന പ്രകാരമാണെന്നതു നിയമക്കുരുക്കിനു കാരണമായേക്കും.

സംസ്ഥാന സർക്കാരിന്റെ വിജ്ഞാപനത്തിലുള്ള വേഗപരിധി കേന്ദ്ര വിജ്ഞാപനം അനുസരിച്ചുള്ള വേഗപരിധിയേക്കാൾ കുറവാണെന്നതിനാൽ ഒട്ടേറെപ്പേർ അകാരണമായി പിഴ നൽകേണ്ടിവരും. കേന്ദ്ര വിജ്ഞാപനത്തെ മറികടക്കാനോ വേഗ പരിധി വർധിപ്പിക്കാനോ സംസ്ഥാനം പുതിയ വിജ്ഞാപനം ഇതുവരെ ഇറക്കിയിട്ടില്ല.

ദേശീയ, സംസ്ഥാനപാതകളിലടക്കം മോട്ടർ വാഹന വകുപ്പ് 726 എഐ (നിർമിത ബുദ്ധി) ക്യാമറകളാണു സ്ഥാപിച്ചിട്ടുള്ളത്. ഈ ക്യാമറകൾക്കു പുറമേ അമിത വേഗക്കാരെ പിടികൂടാൻ ദേശീയ, സംസ്ഥാനപാതകളിൽ മോട്ടർ വാഹന വകുപ്പ് സ്ഥാപിച്ചിട്ടുള്ള മറ്റു നിരീക്ഷണ ക്യാമറകളും പിഴയീടാക്കുന്നത് ജിഒപി 20/2014 എന്ന സർക്കാർ വിജ്ഞാപന പ്രകാരമാണ്. ഇതുപ്രകാരം നാലുവരിപ്പാതകളിൽ കാറുകളുടെ പരമാവധി വേഗപരിധി 90 കിലോമീറ്ററാണ്. എന്നാൽ, കേന്ദ്ര വിജ്ഞാപന പ്രകാരം നാലുവരിപ്പാതകളിൽ 100 കിലോമീറ്ററാണു വേഗപരിധി. ഇരുചക്രവാഹനങ്ങൾക്കു നാലുവരിപ്പാതകളിൽ 80 കിലോമീറ്റർ വേഗമാർജിക്കാൻ കേന്ദ്ര വിജ്ഞാപനത്തിൽ അനുവാദമുള്ളപ്പോൾ സംസ്ഥാന വിജ്ഞാപനത്തിൽ 70 കിലോമീറ്റാണു വേഗപരിധി. ചരക്കു വാഹനങ്ങൾക്കു കേന്ദ്ര വിജ്ഞാപനത്തിൽ 80 കിലോമീറ്റർ വരെ വേഗപരിധി ഉള്ളപ്പോൾ സംസ്ഥാന വിജ്ഞാപനത്തിൽ 65 കിലോമീറ്ററാണ്.

ഈ വേഗപരിധി ലംഘിച്ചതിന്റെ പേരിൽ വാഹന ഉടമകൾ പിഴയടച്ചു വലയുമ്പോഴും പുതുക്കിയ വിജ്ഞാപനമിറക്കി ആശയക്കുഴപ്പം നീക്കാൻ നടപടിയായിട്ടില്ല. വേഗപരിധി സംബന്ധിച്ചു പാതകളിൽ ‍ഡിജിറ്റൽ അറിയിപ്പു ബോർഡുകൾ സ്ഥാപിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും ഇതു നടപ്പാക്ക‍ുന്നതിനു മുൻപേയാണു പിഴയിട്ടു തുടങ്ങുന്നത്.

 

പിഴ: പണം ചോരും, വാഹന ഉടമയുടെ അക്കൗണ്ടിൽനിന്ന്

തിരുവനന്തപുരം ∙ മോട്ടർ വാഹനവകുപ്പ് സ്ഥാപിക്കുന്ന എഐ ക്യാമറ ഉൾപ്പെടെ എല്ലാ നിരീക്ഷണ ക്യാമറകളെയും ഫാസ്റ്റ് ടാഗ്, ബാങ്കിങ് സംവിധാനവുമായി ബന്ധിപ്പിക്കാൻ ശ്രമം. ‘വാഹൻ’ സോഫ്റ്റ്​വെയറിൽ ഇതിനുള്ള മാറ്റം കൊണ്ടുവരാൻ കേരളം ആവശ്യപ്പെട്ടു. ഇത് നടപ്പായാൽ വാഹന ഉടമയുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് ഫാസ്ടാഗ് വഴി പിഴ ഈടാക്കാനാണ്  നാഷനൽ ഇൻഫർമാറ്റിക്സ് സെന്ററിനോട് (എൻഐസി) സംസ്ഥാന ഗതാഗതവകുപ്പ് ആവശ്യപ്പെട്ടത്. ഇതിനായി വാഹന റജിസ്ട്രേഷൻ സമയത്തും ലൈസൻസ് എടുക്കുന്ന സമയത്തും ബാങ്ക് അക്കൗണ്ട് വിവരങ്ങൾ സോഫ്റ്റ്​വെയറിൽ അപ്ഡേറ്റ് ചെയ്യുന്നതിന് വ്യവസ്ഥ ചെയ്യും.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!