ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് ഇന്റർനാഷണൽ എയർപോർട്ടിൽ എത്തുന്ന ഉംറ തീർഥാടകർക്ക് കുദായ് പാർക്കിംഗിലേക്കും തുടർന്ന് മസ്ജിദുൽ ഹറമിലേക്കും പോകാൻ സൌജന്യ ബസ് യാത്ര സേവനം ആരംഭിച്ചു. ദൈവത്തിൻ്റെ അതിഥികളായെത്തുന്നവർക്ക് മക്കയിലെ  ഹറം പള്ളിയിലേക്ക് യാത്ര ചെയ്യാൻ പൊതു ഗതാഗത സേവനങ്ങൾ സൌജന്യമായി നൽകുക, സെൻട്രൽ ഏരിയയിലെ തിരക്ക് കുറക്കുക, തീർഥാടകർക്ക് സുരക്ഷിതമായി കർമ്മങ്ങൾ ചെയ്യാൻ വഴിയൊരുക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് സൌജന്യ ബസ് സർവീസുകളിലൂടെ ലക്ഷ്യം വെക്കുന്നത്.

എല്ലാ ദിവസവും രാവിലെ 10 മുതൽ രാത്രി 10 വരെ, ഒരു മണിക്കൂർ ഇടവിട്ട് ബസുകൾ ജിദ്ദ വിമാനത്താവളത്തിൽ നിന്ന് മക്കയിലേക്ക് സർവീസ് നടത്തും. രാവിലെ 11 മുതൽ രാത്രി 11 വരെയാണ് മക്കയിൽ നിന്ന് ജിദ്ദ വിമാനത്താവളത്തിലേക്കുള്ള ബസുകൾ ക്രമീകരിച്ചിരിക്കുന്നത്. ദിവസവും വിമാനത്താവളത്തിൽ നിന്ന് മക്കയിലേക്ക് 13 ട്രിപ്പുകലും, തിരിച്ച് ജിദ്ദ വിമാനത്താവളത്തിലേക്ക് 12 ട്രിപ്പുകളുമാണ്  ക്രമീകരിച്ചിട്ടുള്ളത്.

റമദാനിലെ അവസാന പത്ത് ദിവസങ്ങളിൽ ബസുകളുടെ എണ്ണം വർധിപ്പിക്കുമെന്നും, ബസുകളുടെ എണ്ണം കൂടുന്നതിനനുസരിച്ച്  സമയം ക്രമീകരിക്കുമെന്നും അധികൃതർ അറിയിച്ചു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273