‘ഒരു കുടുംബത്തെ രക്ഷിക്കലാണ് കോണ്‍ഗ്രസ് ധര്‍മം’; ഭഗവദ്ഗീത ഉദ്ധരിച്ച് അനില്‍ ആൻ്റണി, എ.കെ ആൻ്റണി 5.30-ന് മാധ്യമങ്ങളെ കാണും
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്റണിയുടെ മകനും മുൻ കെപിസിസി സോഷ്യല്‍ മീഡിയ കണ്‍വീനറുമായ അനില്‍ ആന്റണി ബിജെപിയില്‍ ചേര്‍ന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍റെയും കേന്ദ്ര മന്ത്രി വി. മുരളീധരന്റേയും സാന്നിധ്യത്തില്‍ ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് കേന്ദ്രമന്ത്രി പീയുഷ് ഗോയലില്‍നിന്നാണ് അനില്‍ ആന്റണി പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്
ഒരു കുടുംബത്തെ രക്ഷിക്കലാണ് ധർമമെന്ന് കോൺഗ്രസുകാർ വിശ്വസിക്കുന്നുവെന്ന് ബിജെപി അംഗത്വം സ്വീകരിച്ച എ.കെ. ആന്റണിയുടെ മകൻ അനിൽ കെ. ആന്റണി. തന്റെ ധർമം രാജ്യത്തെ സേവിക്കലാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീക്ഷണം നിറവേറ്റാൻ പ്രവർത്തിക്കുമെന്നും അനിൽ മാധ്യമങ്ങളോട് പറഞ്ഞു.
ഭഗവദ്ഗീത ഉദ്ധരിച്ചാണ് അനിൽ സംസാരിച്ചു തുടങ്ങിയത്. രാജ്യത്തെ ഉന്നതങ്ങളിലേക്ക് എത്തിക്കാനുള്ള കാഴ്ചപ്പാട് മോദിക്കുണ്ട്. ബിജെപി രാജ്യത്തിനു വേണ്ടിയാണ് പ്രവർത്തിക്കുന്നത്. അത് കൃത്യമായി നടപ്പിലാക്കുന്നതിന് പ്രധാനമന്ത്രിയും പാർട്ടിയും പ്രതിജ്ഞാബദ്ധരാണ്. യുവാക്കളുടെ പ്രതിനിധിയെന്ന നിലയ്ക്ക് പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടുകൾക്കൊപ്പം പ്രവർത്തിക്കേണ്ടത് അനിവാര്യമാണെന്നു കരുതുന്നുവെന്നും അനിൽ പറഞ്ഞു. ബിജെപിയുടെ 44–ാം സ്ഥാപകദിനത്തിൽ രാജ്യത്തിനു വേണ്ടി പ്രവർത്തിക്കാൻ അവസരം നൽകിയതിന് അനിൽ നേതൃത്വത്തിന് നന്ദി അറിയിച്ചു.
‘കോൺഗ്രസിനെ ഞാൻ വഞ്ചിച്ചിട്ടില്ല. കോൺഗ്രസുകാരാണ് രാഷ്ട്രത്തെ വഞ്ചിക്കുന്നത്. എല്ലാ പാർട്ടിക്കാരും ബഹുമാനിക്കുന്ന വ്യക്തിയാണ് എ.കെ. ആന്റണി. അതിനാല്‍ എന്‍റെ തീരുമാനം അദ്ദേഹത്തിന്‍റെ യശസിനെ ബാധിക്കില്ല. കുടുംബ ബന്ധങ്ങളെ രാഷ്ട്രീയം ബാധിക്കില്ല. എല്ലാവരും വ്യത്യസ്തരാണ്. ഞാൻ ഏറ്റവും ബഹുമാനിക്കുന്ന വ്യക്തിയാണ് എ.കെ. ആന്റണി. അതിൽ മാറ്റമുണ്ടാകില്ല.’– അനിൽ പറഞ്ഞു.
അംഗത്വം സ്വീകരിക്കുന്നതിന് മുമ്പായി ദേശീയ അധ്യക്ഷന്‍ ജെ.പി.നഡ്ഡ അടക്കമുള്ളവരേയും അനില്‍ ആന്റണി കണ്ടിരുന്നു. അനിൽ ആൻറണിയുടെ ബിജെപി പ്രവേശത്തിൻറെ പശ്ചാത്തലത്തിൽ എ.കെ.ആന്റണി വൈകിട്ട് 5.30ന് കെപിസിസി ആസ്ഥാനത്ത് പ്രതികരിക്കുമെന്നാണ് റിപ്പോര്‍ട്ട്.
കെപിസിസി ഡിജിറ്റൽ മീഡിയ കൺവീനറും എഐസിസി സോഷ്യൽ മീഡിയ കോഓർഡിനേറ്റുമായിരുന്നു അനിൽ ആന്റണി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ബിബിസി ഡോക്യുമെന്ററിക്കെതിരെ പ്രതികരിച്ചതോടെ കോൺഗ്രസുമായി തെറ്റി. തുടർന്ന് പദവികളെല്ലാം രാജിവയ്ക്കുകയായിരുന്നു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.
വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:
0556884273
http://wa.me/+966556884273