‘താജ്മഹലും കുത്തുബ് മിനാറും പൊളിക്കണം, ക്ഷേത്രം പണിയണം; ഷാജഹാൻ-മുംതാസ് പ്രണയം അന്വേഷിക്കണം’ – ബി.ജെ.പി MLA – വീഡിയോ
താജ്മഹലും കുത്തബ്മിനാറും പൊളിച്ച് ക്ഷേത്രങ്ങൾ നിർമിക്കണമെന്ന് അസമിലെ ബിജെപി എംഎൽഎ രൂപ്ജ്യോതി കുർമി. ക്ഷേത്ര നിർമാണത്തിനായി ഒരു വർഷത്തെ ശമ്പളം നൽകാൻ തയാറാണ്. മുകൾ ചക്രവർത്തി ഷാജഹാൻ തന്റെ ഭാര്യയെ യഥാർത്ഥത്തിൽ പ്രണയിച്ചിരുന്നോയെന്ന് അന്വേഷിക്കണമെന്നും രൂപ്ജ്യോതി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.
‘താജ്മഹലും കുതുബ് മിനാറും ഉടന്‍ പൊളിക്കണമെന്ന് ഞാന്‍ പ്രധാനമന്ത്രിയോട് അഭ്യര്‍ഥിക്കുന്നു. ഈ രണ്ട് സ്മാരകങ്ങളുടെ സ്ഥാനത്ത് ലോകത്തെ ഏറ്റവും മനോഹരമായ ക്ഷേത്രങ്ങള്‍ പണിയണം. ലോകത്തെ മറ്റ് സ്മാരകങ്ങള്‍ക്കൊന്നും അടുത്തെത്താൻ കഴിയാത്ത മികവുള്ള വാസ്തുവിദ്യകളായിരിക്കണം രണ്ട് ക്ഷേത്രങ്ങള്‍ക്കുമുണ്ടായിരിക്കേണ്ടത്. ഇതിനായി ഞാൻ എന്റെ ഒരു വർഷത്തെ ശമ്പളം സംഭാവന ചെയ്യാനും ഒരുക്കമാണ്’- രൂപ് ജ്യോതി പറഞ്ഞു.
‘1526ൽ മുഗളന്മാർ ഇന്ത്യയിലേക്ക് വരികയും താജ്മഹൽ നിർമിക്കുകയുമായിരുന്നു. മുംതാസിന്റെ ഓർമയ്ക്കായി നിർമിച്ചതെന്നാണ് പറയുന്നത്. എന്നാൽ മുംതാസിന്റെ മരണശേഷം ഷാജഹാൻ മൂന്ന് വിവാഹം ചെയ്തിരുന്നു. മുംതാസിനോട് അത്രയ്ക്ക് സ്നേഹമുണ്ടായിരുന്നെങ്കിൽ എന്തിനാണ് ഇത്രയും കല്യാണം കഴിച്ചത്? ഹിന്ദു രാജാക്കന്മാരുടെ സമ്പത്തുപയോഗിച്ചാണ് ലോകത്തെ ഏഴ് അദ്ഭുതങ്ങളിലൊന്നായ താജ്മഹല്‍ നിര്‍മിച്ചത്? ’– രൂപ്ജ്യോതി ചോദിച്ചു.
കോൺഗ്രസ് എം.എൽ.എയായിരുന്ന കുർമി 2021ലാണ് ബി.ജെ.പിയിൽ ചേർന്നത്.
വീഡിയോ കാണുക…
Assam
Bharatiya Janta Party (BJP) MLA Rupjyoti Kurmi urges Prime Minister Narendra Modi to demolish the #TajMahal, Qutub Minar, and build temples instead. pic.twitter.com/w1LM2AlEci— Inaya Saba (@InayaSaba) April 5, 2023
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.
വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:
0556884273
http://wa.me/+966556884273