ഏപ്രിൽ, മെയ് മാസങ്ങളിൽ ഉംറക്കും, റൗദ സന്ദർശനത്തിനും പെർമിറ്റ് ലഭിക്കുന്നില്ല; സാങ്കേതിക തകരാറെന്ന് സംശയം
വിശുദ്ധ റമദാൻ മാസത്തിന്റെ ശേഷിക്കുന്ന ദിവസങ്ങളിൽ മക്കയിൽ ഉംറ ചെയ്യാനും, മദീനയിലെ പ്രവാചകന്റെ പള്ളിയിലെ റൗദ ഷെരീഫിൽ നമസ്കരിക്കാനും റിസർവേഷൻ ലഭിക്കുന്നില്ല. നുസുക്, തവക്കൽനാ ആപ്പുകൾ വഴി പെർമിറ്റ് ശ്രമിക്കുന്നവർക്കാണ് റിസർവേഷൻ ലഭ്യമല്ല എന്ന് കാണാൻ സാധിക്കുന്നത്.
എന്നാൽ വരും ദിവസങ്ങളിൽ പെർമിറ്റുകൾ ലഭിക്കില്ലെന്ന് ഹജ്ജ് ഉംറ മന്ത്രാലയം ഔദ്യോഗികമായി ഇത് വരെ അറിയിച്ചിട്ടില്ല. നേരത്തെയും ഇത് പോലെ റിസർവേഷൻ ലഭ്യമല്ലാതായിരുന്നു. പിന്നീട് ലഭ്യമായി തുടങ്ങിയതും പലർക്കും അനുഭവമുണ്ട്. അതിനാൽ വരും ദിവസങ്ങളിൽ ലഭ്യമാകാനിടയുണ്ടെന്നും അനുഭവസ്ഥർ അഭിപ്രായപ്പെട്ടു.
വിശുദ്ധ റമദാൻ മാസത്തിന്റെ തുടക്കം മുതൽ തന്നെ മക്കയിലെ മസ്ജിദുൽ ഹറമിലേക്കും മദീനയിലെ പ്രവാചക പള്ളിയിലേക്കും രാജ്യത്തിനകത്തും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള ഉംറ തീർഥാടകരുടെയും സന്ദർശകരുടെയും വലിയ പ്രവാഹമാണ്.
വിശുദ്ധ റമദാൻ മാസത്തിൽ ഉംറ നിർവഹിക്കുന്നതിനോ റൗദ ഷെരീഫ് സന്ദർശിക്കുന്നതിനോ പെർമിറ്റ് നിർബന്ധമാണെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം നേരത്തെ വെളിപ്പെടുത്തിയിരുന്നു. എന്നാൽ മസ്ജിദുൽ ഹറമിലും, പ്രവാചകന്റെ പള്ളിയിലും പ്രാർത്ഥന നടത്താൻ പെർമിറ്റ് ആവശ്യമില്ല.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.
വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:
0556884273
http://wa.me/+966556884273