വീണ്ടും റൊണാൾഡോ– മെസ്സി പോരാട്ടം? ലയണൽ മെസ്സിക്കു മുമ്പിൽ വമ്പൻ ഓഫറുമായി സൗദി
ഫ്രഞ്ച് ക്ലബ് പിഎസ്ജി വിടാനൊരുങ്ങുന്ന അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിക്കു മുൻപിൽ വമ്പൻ ഓഫർ വച്ച് സൗദി അറേബ്യൻ ക്ലബ് അൽ ഹിലാൽ. ഒരു സീസണിന് 400 മില്യൻ യൂറോ നൽകാമെന്നാണ് സൗദി അറേബ്യൻ ക്ലബിന്റെ ഓഫർ. ഇന്ത്യൻ രൂപയിൽ ഏകദേശം 3590 കോടി വരുമിത്. സ്പാനിഷ് മാധ്യമമായ മാർക്കയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഈ സീസണോടെ പിഎസ്ജി വിടുന്ന മെസ്സി സ്പാനിഷ് ക്ലബ് ബാര്‍സിലോനയിൽ ചേർന്നേക്കുമെന്നു നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു.
അൽ– ഹിലാലിന്റെ ഓഫർ മെസ്സി സ്വീകരിക്കുകയാണെങ്കിൽ ഒരു താരത്തിന് ഫുട്ബോൾ ചരിത്രത്തിൽ ലഭിക്കുന്ന ഏറ്റവും ഉയർന്ന കരാർ തുകയാകും ഇത്. കഴിഞ്ഞ സീസണിലാണ് 200 മില്യൻ യൂറോ നല്‍കി സൗദി ക്ലബായ അൽ നസർ പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ ടീമിലെടുത്തത്. സൗദി അറേബ്യയിലെ തന്നെ അൽ– ഇതിഹാദ് ക്ലബും മെസ്സിക്കായി ശ്രമം നടത്തുന്നുണ്ട്.
മെസ്സിയെ ടീമിൽ നിലനിർത്താന്‍ പിഎസ്ജി നൽകിയ ഓഫറിൽ താരം തൃപ്തനല്ലെന്നാണു വിവരം. കഴിഞ്ഞ ദിവസം ഫ്രഞ്ച് ലീഗിൽ ലിയോണിനോട് പിഎസ്ജി 1–0ന് തോറ്റതിനു പിന്നാലെ മെസ്സിയെ പിഎസ്ജി ആരാധകർ പരിഹസിച്ചിരുന്നു. 2021 ജൂണിലാണു രണ്ടു വർഷത്തെ കരാറിൽ മെസ്സി പിഎസ്ജിയിലെത്തിയത്. ഫ്രഞ്ച് ക്ലബിനായി 67 മത്സരങ്ങളിൽനിന്ന് 29 ഗോളുകൾ മെസ്സി നേടിയിട്ടുണ്ട്. അൽ– ഹിലാലിന്റെ ഓഫർ മെസ്സി സ്വീകരിച്ചാൽ വീണ്ടും റൊണാൾഡോ– മെസ്സി പോരാട്ടം കാണാനാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
ഇതും കൂടി വായിക്കുക…
കോടികൾ എത്രയെറിഞ്ഞാലും സൗദിയിലേക്കില്ല; മെസ്സി ബാർസിലോനയിലേക്കെന്ന് സൂചന
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.
വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:
0556884273
http://wa.me/+966556884273