ഉംറ ബസ് അപകടം: ആദ്യം വലിയ ശബ്ദം, പിന്നീട് കൂട്ടനിലവിളി, പൊടുന്നനെ വൻ ശബ്ദത്തോടെ ബസ് തീഗോളമായി മാറി. നടുക്കം മാറാതെ പ്രവാസികൾ – വീഡിയോ
സൌദിയിലെ സൌദിയിൽ അസീറിലെ അഖബ ഷാർ ചുരത്തിൽ ഉംറ ബസ് അപകടത്തിൽപ്പെട്ടതിൻ്റെ നടുക്കം മാറാതെ പ്രവാസികൾ.
“ഒരു വലിയ ശബ്ദമാണ് ആദ്യം കേട്ടത്, പക്ഷേ എന്താണ് സംഭവിക്കുന്നതെന്നറിഞ്ഞില്ല. അൽപ സമയത്തിനകം കൂട്ടനിലവളി, പക്ഷേ ആ നിലവിളി അധികം നീണ്ടു നിന്നില്ല പൊടുന്നനെ വൻ ശബ്ദത്തോടെ തീ ഗോളം മേലോട്ടുയർന്നു. ആളികത്തുകയായിരുന്നു. ആർക്കും ഒന്നും ചെയ്യാനാകാത്ത അവസ്ഥ. ബസ് പൂർണമായും കത്തി തീർന്നു. ബസ് മറിഞ്ഞ ശേഷം പരിക്കുകളോടെ ചിലർ റോഡിലൂടെ നടക്കുന്നുണ്ടായിരുന്നു.” – സംഭവം കണ്ടവരുടെ വാക്കുകളാണിത്.
അപകടത്തിൽ 20 പേരാണ് ദാരുണമായി മരിച്ചത്. 29 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. അപകടത്തിൽ പരിക്കേറ്റവർക്ക് മികച്ച ആരോഗ്യ സേവനങ്ങൾ നൽകണമെന്ന് അസീർ മേഖലയിലെ അമീർ പ്രിൻസ് തുർക്കി ബിൻ തലാൽ നിർദ്ദേശിച്ചു.
സംഭവത്തിൽ, മഹായിൽ ഗവർണർ മുഹമ്മദ് ബിൻ ഫലാഹ് അൽ-ഖർഖ പരിക്കേറ്റവരെ മഹായിൽ ജനറൽ ആശുപത്രിയിൽ സന്ദർശിച്ചു. അപകടത്തിൽ മരിച്ചവരുടെ 20 മൃതദേഹങ്ങൾ അടങ്ങുന്ന ആശുപത്രി മോർച്ചറിയും അദ്ദേഹം സന്ദർശിച്ചു.
സംഭവം നടന്നതുമുതൽ അസീർ അമീർ ഇതിനെ പിന്തുടരുന്നുണ്ടെന്ന് അൽ-ഖർഖ വ്യക്തമാക്കി. പരിക്കേറ്റവരുടെ ആരോഗ്യനില പരിശോധിക്കുന്നതിനായി, പരിക്കേറ്റവർക്ക് ആശുപത്രി വിടുന്നതുവരെ ആരോഗ്യപരിരക്ഷ നൽകാനും അവരുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റണമെന്നും അദ്ദേഹം നിർദ്ദേശം നൽകി.
അപകടത്തിൽ പരിക്കേറ്റ നാല് യെമൻ പൌരന്മാരുടെ സ്ഥിതിവിവരങ്ങളും അദ്ദേഹം അവലോകനം ചെയ്തു. പരിക്കേറ്റവർക്ക് പൂർണ്ണമായ സേവനങ്ങൾ നൽകാനും മരിച്ചവർക്കുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാനും ബന്ധപ്പെട്ട എല്ലാ ഏജൻസികളും നിർദേശം നൽകിയിട്ടുണ്ട്.
ഉംറ തീർഥാടകരുമായി ഇന്നലെ (തിങ്കളാഴ്ച) ഖമീസ് മുഷൈത്തിൽ നിന്ന് മക്കയിലേക്ക് പുറപ്പെട്ട ബസ് അബഹ-മഹായിൽ റോഡിലെ ഷാർ ചുരത്തിലാണ് അപകടത്തിൽപ്പെട്ടത്. ചുരത്തിൽ നിന്ന് നിയന്ത്രണം വിട്ട ബസ് കൈവരികൾ തകർത്ത് താഴോട്ട് പതിക്കുകയായിരുന്നു. താഴെ ഒരു കുഴിയിലേക്ക് പതിച്ച ബസിന് തീപിടിച്ചതാണ് അപകടത്തിൻ്റെ കാഠിന്യം വർധിക്കാൻ കാരണമായത്. മൃതദേഹങ്ങൾ പൂർണമായും കത്തികരിഞ്ഞ നിലയിലാണ്. അതിനിടെ ഒരാൾ കൂടി മരിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. മരിച്ചവർ എല്ലാം ഏത് രാജ്യക്കാരാണെന്നുളളത് തിരിച്ചറിഞ്ഞിട്ടില്ല.
പരിക്കേറ്റവരിൽ രണ്ട് ഇന്ത്യക്കാരും ഉൾപ്പെട്ടതായാണ് റിപ്പോർട്ടുകൾ. മുഹമ്മദ് ബിലാൽ, റാസാ ഖാൻ എന്നീ ഇന്ത്യൻ പൗരന്മാരാണ് പരിക്കേറ്റവരുടെ കൂട്ടത്തിലുള്ളത്. രണ്ടു ആശുപത്രികളിലായി കഴിയുന്ന ഇവരിൽ ഒരാളുടെ നില ഗുരുതരമാണ്. എന്നാല്‍ ഇവര്‍ ഏത് സംസ്ഥാനത്ത് നിന്നുള്ളവരാണെന്ന് വ്യക്തമായിട്ടില്ല. അതെസമയം അപകടത്തിൽ മരിച്ചവരുടെ എണ്ണം 21 ആയി ഉയർന്നതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്. 29 പേരാണ് പരിക്കുകളോടെ ചികിത്സയിലുള്ളത്.
പരിശുദ്ധ റമദാൻ മാസത്തിൽ സൌദിയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി മക്കയിലേക്ക് ഉംറ കർമത്തിനായി വരുന്ന സ്വദേശികളുടേയും വിദേശികളുടേയും എണ്ണം എല്ലാ വർഷങ്ങളിലും ഗണ്യമായി വർധിക്കാറുണ്ട്. ഇതിന് സഹായകരമാകും വിധത്തിൽ വിവിധ ടൂർ, ഉംറ ഓപ്പറേറ്റമാർ പാക്കേജുകൾ പ്രഖ്യാപിക്കാറുണ്ട്. ഇത്തരത്തിൽ അബഹയിൽ ഏഷ്യക്കാർ നടത്തുന്ന ‘ബറക്ക’ എന്ന ഉംറ ഏജൻസിക്ക് കീഴിൽ തീർഥാടനത്തിന് പുറപ്പെട്ടവരാണ് ബസിലുണ്ടായിരുന്നത്.
ദാരുണമായ അപകട വാർത്ത പുറത്ത് വന്നത് മുതൽ ആശങ്കയിലാണ് പ്രവാസ ലോകം. മരിച്ചവരുടെ മൃതദേഹങ്ങൾ പൂർണമായും കത്തി കരിഞ്ഞതിനാൽ ഇത് വരെ തിരിച്ചറിഞ്ഞിട്ടില്ല. ഇവരെ തിരിച്ചറിയുമ്പോൾ മാത്രമേ ഇന്ത്യക്കാർ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് കൃത്യമായി പറയാൻ സാധിക്കൂ.
യാത്രക്കാരായി ആകെയുണ്ടായിരുന്നത് 47 പേരായിരുന്നു. രണ്ട് ഇന്ത്യാക്കാരും നാല് യമനികളും രണ്ട് സുഡാൻ പൗരന്മാരും ഓരോ ഈജിപ്ഷ്യൻ, പാകിസ്താൻ പൗരന്മാരും ഒഴികെ ബാക്കിയെല്ലാവരും ബംഗ്ലാദേശുകാരാണ്. പരിക്കേറ്റവർ മഹായിൽ ജനറൽ ആശുപത്രി, അബഹയിലെ അസീർ ആശുപത്രി, അബഹ പ്രൈവറ്റ് ആശുപത്രി, സൗദി ജർമൻ ആശുപത്രി എന്നിവിടങ്ങളിൽ ചികിത്സയിലാണ്.
അപകടത്തെ തുടർന്ന് അടച്ച അഖബ റോഡിൽ ഗതാഗതം പുനസ്ഥാപിച്ചു. ഇന്നലെ വൈകുന്നേരം 4.30നാണ് പ്രവാസ ലോകത്തെ നടുക്കിയ ദുരന്തം ഉണ്ടായത്.
അപകടത്തിൻ്റെ ദൃശ്യങ്ങൾ കാണാം..
20 dead, 29 injured as bus carrying Umrah pilgrims collides in Saudi Arabia's Abaha pic.twitter.com/W07XvSrK17
— Malayalam News Desk (@MalayalamDesk) March 28, 2023
20 dead, 29 injured as bus carrying Umrah pilgrims collides in Saudi Arabia's Abaha pic.twitter.com/ULPkD2N4uL
— Malayalam News Desk (@MalayalamDesk) March 28, 2023
20 dead, 29 injured as bus carrying Umrah pilgrims collides in Saudi Arabia's Abaha pic.twitter.com/sq6CjRzBQY
— Malayalam News Desk (@MalayalamDesk) March 28, 2023
സൌദിയിൽ അസീർ പ്രവിശ്യയിലെ അബഹ-മഹായിൽ റോഡിലെ ഷാർ ചുരത്തിൽ ഉംറ ബസ് അപകടത്തിൽപ്പെട്ട് 20 പേർ മരിച്ചു, 29 പേർക്ക് പരിക്കേറ്റു. pic.twitter.com/CmqDRVThIe
— Malayalam News Desk (@MalayalamDesk) March 27, 2023
فيديو | لقطات من موقع حادثة عقبة شعار في عسير#الإخبارية #نشرة_التاسعة pic.twitter.com/j5pCg5vwno
— قناة الإخبارية (@alekhbariyatv) March 27, 2023
ഇതും കൂടി വായിക്കുക…
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.
വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:
0556884273
http://wa.me/+966556884273