ജോലിസ്ഥലത്ത് സഹപ്രവര്‍ത്തകര്‍ക്കൊപ്പം ഇരിക്കുന്നതിനിടെ പ്രവാസി യുവാവ് കുഴഞ്ഞുവീണ് മരിച്ചു

സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന പ്രവാസി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു. പശ്ചിമ ബംഗാള്‍ രാജ് നഗര്‍ സ്വദേശി സുകുമാര്‍ മൈത്രി (37) ആണ് മരിച്ചത്. സൗദി അറേബ്യയുടെ കിഴക്കന്‍ പ്രവിശ്യയിലെ ജുബൈലില്‍ ഒരു സ്‍കഫോള്‍ഡിങ് കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു.

നാല് മാസം മുമ്പാണ് ജോലിക്കായി അദ്ദേഹം സൗദി അറേബ്യയില്‍ എത്തിയത്.  ജോലിസ്ഥലത്ത് സഹപ്രവര്‍ത്തകര്‍ക്കൊപ്പം ഇരിക്കുമ്പോള്‍ പെട്ടെന്ന് തളര്‍ന്നു വീഴുകയായിരുന്നു. തുടര്‍ന്ന് ബോധം നഷ്ടപ്പെടുകയും ചെയ്‍തു. അല്‍ മന ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. മൃതദേഹം അല്‍ മന ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പ്രവാസി വെല്‍ഫെയര്‍ ജനസേവന വിഭാഗം കണ്‍വീനര്‍ സലിം ആലപ്പുഴയുടെ നേതൃത്വത്തില്‍ തുടര്‍ നടപടികള്‍ പുരോഗമിക്കുന്നു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!