സൗദിയിൽ മാസപ്പിറവി ദൃശ്യമായില്ല; റമദാൻ വ്രതം വ്യാഴാഴ്ച ആരംഭിക്കും
സൗദിയിൽ എവിടെയും റമദാൻ മാസപ്പിറവി ദൃശ്യമായില്ല, അതിനാൽ നാളെ ബുധനാഴ്ച ശഅബാൻ 30 പൂർത്തിയാക്കി മാർച്ച് 23ന് വ്യാഴാഴ്ച റമദാൻ വ്രതം ആരംഭിക്കുമെന്ന് അൽ തമീർ നിരീക്ഷണ കേന്ദ്രത്തിൽ നിന്ന് അറിയിച്ചു. ഇത് സംബന്ധിച്ചുള്ള ഔദ്യോഗിക അറിയിപ്പ് അൽപ സമയത്തിനകം സുപ്രീം കോടതിയിൽ നിന്നും പുറത്തിറങ്ങും.
സൗദിയിൽ മാസപ്പിറിവി ദൃശ്യമാകാത്തതിനാൽ മറ്റു ഗൾഫ് രാജ്യങ്ങളിലും വ്യാഴാഴ്ച തന്നെയായിരിക്കും റമദാൻ ഒന്നായി കണക്കാക്കുക. ഇത് സംബന്ധിച്ച് വിവിധ രാജ്യങ്ങളിൽ പ്രത്യേക കമ്മറ്റിയുടെ ആലോചന യോഗം നടന്ന് വരികയാണ്. ഉടൻ തന്നെ ഔദ്യോഗിക അറിയിപ്പ് പുറത്ത് വിടും.
നാളെ (ബുധനാഴ്ച) മഗ്രിബ് മുതൽ തന്നെ രാജ്യത്ത് പുണ്യ റമദാൻ മാസം ആചരിച്ച് തുടങ്ങും. ഇതിൻ്റെ ഭാഗമായി ബുധനാഴ്ച ഇശാ നമസ്കാരാന്തരം പള്ളികളിൽ തറാവീഹ് നമസ്കാരവും നടത്തപ്പെടുന്താണ്.
വിപുലമായ ക്രമീകരണങ്ങളായിരുന്നു സൌദിയുടെ വിവിധ ഭാഗങ്ങളിൽ മാസപ്പിറവി നിരീക്ഷിക്കുന്നതിനായി ഒരുക്കിയിരുന്നത്. ശഅബാൻ 29 പൂർത്തിയാകുന്ന ചൊവ്വാഴ്ച സൂര്യാസ്ഥമനത്തിന് ശേഷം മാസപ്പിറവി നിരീക്ഷിക്കണമെന്ന് സുപ്രീം കോടതിയും ജനങ്ങളോടാവശ്യപ്പെട്ടിരുന്നു.
നഗ്‌ന നേത്രങ്ങള്‍ കൊണ്ടോ ബൈനോക്കുലറിലൂടെയോ മാസപ്പിറവി നിരീക്ഷിക്കാമെന്നും, മാസപ്പിറവി ദൃശ്യമായാൽ അക്കാര്യം അടുത്തുളള കോടതിയേയോ, കോടതിയിൽ എത്താൻ സഹായിക്കുന്ന കേന്ദ്രങ്ങളേയോ അറിയിക്കണമെന്നും സുപ്രീം കോടതി അറിയിച്ചിരുന്നു. ഇതനുസരിച്ച് രാജ്യത്തെ പ്രധാന മാസപ്പിറവി നിരീക്ഷണ കേന്ദ്രങ്ങളിൽ വൻ ക്രമീകരണങ്ങളാണ് ഒരുക്കിയത്.
അതേ സമയം ശഅബാന്‍ 29 ന് ചൊവ്വാഴ്ച സൂര്യാസ്ഥമനത്തിന് 10 മിനുട്ട് മുമ്പ് ചന്ദ്രൻ അസ്ഥമിക്കുന്നതിനാൽ, മാസപ്പിറവി ദര്‍ശിക്കാന്‍ സാധ്യതയില്ലെന്നും ബുധനാഴ്ച ശഅബാന്‍ 30 പൂര്‍ത്തിയാക്കി വ്യാഴാഴ്ചയായിരിക്കും റമദാൻ വ്രതം ആരംഭിക്കാൻ സാധ്യതയെന്നും ഗോളശാസ്ത്ര വിഭാഗം നേരത്തെ അഭിപ്രായപ്പെട്ടിരുന്നതാണ്.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.
വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:
0556884273
http://wa.me/+966556884273