കേൾക്കൂ…കേൾക്കൂ…കേട്ടുകൊണ്ടേയിരിക്കൂ….; വരുന്നു സൗദിയിൽ നിന്നും മലയാളം ഉൾപ്പെടെ നാല് ഭാഷകളിൽ എഫ്.എം റേഡിയോ

സൗദി അറേബ്യയിലെ ആദ്യത്തെ വിദേശ ഭാഷാ എഫ്എം റേഡിയോ സംപ്രേഷണം ഉടൻ ആരംഭിക്കും. മെട്രോ നഗരങ്ങളായ റിയാദ്, ജിദ്ദ, ദമ്മാം എന്നിവിടങ്ങളില്‍ നിന്നും മലയാളം, ഹിന്ദി, ഇംഗ്ലീഷ്, താഗലോഗ് എന്നീ നാല് ഭാഷകളിലാണ് സംപ്രേഷണം. ജിദ്ദ ആസ്ഥാനമായുളള ക്യാപിറ്റൽ റേഡിയോ നെറ്റ് വർക്കാണ് പുതിയ സേവനവുമായി പ്രേക്ഷകരിലേക്കെത്തുന്നത്.

സൌദിയിലെ പ്രവാസികൾക്കും, താമസക്കാർക്കും, സന്ദർശന വിസയിലെത്തന്നവർക്കും, വിനോദ സഞ്ചാരികൾക്കുമെല്ലാം അവരവരുടെ ഭാഷകളിൽ സംപ്രേഷണം ലഭ്യമാക്കുക എന്നതാണ് എഫ്.എം റേഡിയോയിലൂടെ ഉദ്ദേശിക്കുന്നത്.

സംഗീതം, ശ്രോതാക്കളുടെ സംവേദന പരിപാടികൾ, വിനോദ പരിപാടികൾ എന്നിവയ്‌ക്ക് പുറമെ വാർത്താ അപ്‌ഡേറ്റുകളും പ്രോഗ്രാമിന്റെ ഉള്ളടക്കത്തിൽ ഉൾപ്പെടുന്നു. രാജ്യവും ലോകവും തമ്മിലുള്ള ആശയവിനിമയവും സാംസ്കാരിക വിനിമയവും വർദ്ധിപ്പിക്കുന്നതിനുള്ള സൗദി അറേബ്യയുടെ ശ്രമങ്ങളുടെ ഭാഗമാണ് ഈ സംരംഭം.

അടുത്ത ജൂലൈ മാസം മുതൽ സൌദിയിലെ വാഹനങ്ങളിലും കുടുംബിനികളുടെ അടുക്കളകളിലും വരെ വിവിധ പരിപാടികൾ ആസ്വദിക്കാനാകും. വിവിധ ഫ്രിക്വൻസികളിലായി റിയാദ്, ജിദ്ദ, ദമ്മാം എന്നീ നഗരങ്ങൾ കേന്ദ്രീകരിച്ചാണ് പ്രവർത്തനം. ഇതിനുളള അനുമതി സൌദി മാധ്യമ മന്ത്രാലയത്തിൽ നിന്ന് ലഭിച്ചതായി കമ്പനി സിഇഒ റഹീം പട്ടർകടവൻ ജിദ്ദയിൽ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

 

 

ജിദ്ദയിൽ മലയാളം, ഹിന്ദി ഭാഷകളിലുളള സംപ്രേഷണം 101.7 എന്ന പ്രീക്വൻസിയിലും, റിയാദിൽ 104.5 എന്ന ഫ്രീക്വൻസിയിലുമാണ് ലഭിക്കുക. മറ്റു ഭാഷകളിലെയും ദമ്മാമിലേയും സംപ്രേഷണം ലഭ്യമാകുന്ന ഫ്രീക്വൻസി അടുത്ത ദിവസങ്ങളിൽ പുറത്ത് വിടുമെന്നും കമ്പനി അറിയിച്ചു.

അവതരാകരുൾപ്പെടെയുള്ള മികച്ച ജീവനക്കാരുടെ സേവനം ലഭ്യാക്കുന്നതിനുള്ള നടപടികൾ നടന്ന് വരികയാണ്. വിവിധ നഗരങ്ങളിലെ ഓഫീസുകളുടേയും സ്റ്റുഡിയോകളുടേയും ദൃശ്യങ്ങൾ വൈകാതെ പ്രേക്ഷകരിലെത്തിക്കുമെന്നും കമ്പനി അറിയിച്ചു.

മുഴുസമയവും സംപ്രേഷണം ഉണ്ടാകും. വിനോദവും, വാർത്തയും മാത്രമാകില്ല. അതിനപ്പുറം ജനങ്ങൾക്ക് ആവശ്യമായ അറിവുകളും, അറിയിപ്പുകളും എമർജൻസി അലേർട്ടുകളൂം എഫ്.എം റേഡിയോ വഴി ഇനി പ്രേക്ഷകരിലെത്തും. നാല് ഭാഷകളിലായി 40 മില്യണ് പ്രേക്ഷകരയൊണ് കമ്പനി ലക്ഷ്യമിടുന്നത്. സൌദിയുടെ ചരിത്രത്തിൽ തന്നെ ആദ്യമായാണ് വിദേശ ഭാഷകളിൽ എഫ്.എം റേഡിയോ സംപ്രേഷണത്തിന് അനുമതി നൽകുന്നത്.

ശ്രോതാക്കൾക്ക് അവരുടെ എഫ്എം റേഡിയോകളിലൂടെയോ ഓൺലൈൻ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകളിലൂടെയോ ട്യൂൺ ചെയ്യാനാകും.

 

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!