പ്രതിവാര അവധി ദിവസങ്ങൾ മാറ്റുന്നതുമായി ബന്ധപ്പെട്ട ചർച്ച നടക്കുന്നില്ല; പ്രചരിക്കുന്നത് തെറ്റായ വാർത്ത
സൌദി അറേബ്യയിലെ തൊഴിലാളികൾക്ക് പ്രതിവാര അവധി രണ്ടിൽ നിന്ന് മൂന്ന് ദിവസമായി വർധിപ്പിക്കുമെന്ന പ്രചാരണം തെറ്റെന്ന് അധികൃതരെ ഉദ്ധരിച്ച് അറബ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഈ വിഷയം ഏറെ നാളായി ഗവേഷണങ്ങൾക്കും ചർച്ചകൾക്കും വിധേയമായിട്ടും ഇത് വരെ തീരുമാനമെടുക്കാൻ സാധിച്ചിട്ടില്ല. കൂടാതെ ഇതുമായി ബന്ധപ്പെട്ട ഫയൽ ബന്ധപ്പെട്ട അധികാരികൾ മാറ്റിവെച്ചിരിക്കുന്നുവെന്നാണ് സൂചന.
പ്രതിവാര അവധി വർധിപ്പിക്കുമോ എന്ന് അന്വേഷിച്ചയാൾക്ക് മാനവ വിഭവശേഷി സാമുഹിക വികസന മന്ത്രാലയം നൽകിയ മറുപടി തെറ്റിദ്ധരിച്ചതാണ് വാർത്ത തെറ്റായി പ്രചരിക്കാൻ കാരണമായത്. “വർക്ക് സിസ്‌റ്റങ്ങൾ ആനുകാലികമായി അവലോകനത്തിന് വിധേയമാണ്” എന്നായിരുന്നു മന്ത്രാലയം മറുപടി നൽകിയത്. ഇത് അനുകൂല മറുപടിയാണെന്ന് തെറ്റിദ്ധരിച്ച് സമൂഹമാധ്യമങ്ങളിൽ ചൂടേറിയ ചർച്ചക്ക് വഴിവെച്ചു. നിരവധി മാധ്യമങ്ങളിലും വാർത്തക്ക് വൻ പ്രാധാന്യം ലഭിച്ചു.
പതിറ്റാണ്ടുകളായി രാജ്യത്ത് വ്യാഴം, വെള്ളി ദിവസങ്ങളിലായിരുന്നു ആഴ്ചതോറുമുളള അവധി. എന്നാൽ 2013 ജൂണിൽ പുറപ്പെടുവിച്ച രാജകീയ ഉത്തരവ് പ്രകാരം അവധി ദിവസങ്ങൾ വെള്ളി, ശനി എന്നീ ദിവസങ്ങളിലേക്ക് മാറ്റി. ഏറെ കാലത്തെ വിശദമായ പഠനത്തിന് ശേഷമാണ് ശൂറ കൗൺസിൽ മാറ്റം അംഗീകരിച്ചത്. അതിന് ശേഷം രാജകീയ ഉത്തരവിറങ്ങുകയായിരുന്നു.
ലോകത്തിലെ മിക്ക രാജ്യങ്ങളിലെയും അവധി ദിനങ്ങളുമായി പൊരുത്തപ്പെടുന്നതിനാൽ, ഈ മാറ്റം ദേശീയ സമ്പദ്‌വ്യവസ്ഥയ്ക്ക് വലിയ നേട്ടമുണ്ടാക്കുമെന്ന് സാമ്പത്തിക വിദഗ്ധരും ബിസിനസ്, ധനകാര്യ വിദഗ്ധരും വിശ്വസിച്ചിരുന്നു. ഇത് വ്യാപാര വിനിമയത്തിന്റെ വേഗത ത്വരിതപ്പെടുത്തുന്നതിന് കാരണമാകും. ഈ മാറ്റം ലോകത്തിനൊപ്പം സഞ്ചരിക്കാനും ആഗോള സമ്പദ്‌വ്യവസ്ഥകളുമായി ഇടപഴകാനും ബന്ധിപ്പിക്കാനും കൈമാറ്റം ചെയ്യാനും അവസരമൊരുക്കുമെന്നും വിദഗ്ധർ അഭിപ്രായപ്പെട്ടിരുന്നു.
നിലവിൽ പ്രചരിക്കുന്നത് തെറ്റായ വാർത്തകളാണെന്നും ഇപ്പോൾ ആഴ്ചതോറുമുള്ള അവധിയിൽ മാറ്റം വരുത്തുന്നതുമായി ബന്ധപ്പെട്ട ചർച്ചകളൊന്നു നടക്കുന്നില്ലെന്നും അറബ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.
വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:
0556884273
http://wa.me/+966556884273