റമദാനിൽ ബാങ്കുകളുടെ പ്രവർത്തന സമയവും പെരുന്നാൾ അവധിയും പ്രഖ്യാപിച്ചു

റമദാൻ മാസത്തിലെ പ്രവൃത്തി ദിവസങ്ങളിലും ഈദുൽ ഫിത്തർ, ഈദുൽ അദ്ഹ അവധി ദിവസങ്ങളിലും ബാങ്കുകളുടെ പ്രവർത്ത സമയം സൗദി സെൻട്രൽ ബാങ്ക് നിശ്ചയിച്ചു. ബാങ്കുകൾക്കും ബാങ്കുകളുമായി അഫിലിയേറ്റ് ചെയ്‌തിരിക്കുന്ന ശാഖകളിലും ഓഫീസുകളിലും മണി ട്രാൻസ്ഫർ സെന്ററുകളിലും ഈ സമയക്രമം ബാധകായിരിക്കും.

ബാങ്ക് ശാഖകളിൽ റമദാൻ മാസത്തിൽ ശാഖകളിൽ രാവിലെ 10 മുതൽ വൈകിട്ട് 4 വരെയാണ് പ്രവർത്തിക്കുക. മണി ട്രാൻസ്ഫർ സെന്ററുകളിൽ രാവിലെ 9.30 മുതൽ വൈകിട്ട് 5.30 വരെയും ആയിരിക്കും ദൈനംദിന പ്രവർത്തന സമയം.

ഏപ്രിൽ 17 അഥവാ റമദാൻ 26 ന് തിങ്കളാഴ്ചയായിരിക്കും ഈദുൽ ഫിത്തറിന് മുമ്പുള്ള അവസാന പ്രവൃത്തി ദിവസം. ഏപ്രിൽ 25ചൊവ്വാഴ്ച വരെ പെരുന്നാൾ അവധി തുടരും. പെരുന്നാൾ അവധി കഴിഞ്ഞ് ഏപ്രിൽ 26 ബുധനാഴ്ച മുതലായിരിക്കുംബാങ്കുകൾ തുറന്ന് പ്രവർത്തിക്കുക.

ജൂണ് 22ന് വ്യാഴാഴ്ചയാണ് ഈദ് അൽ അദ്ഹക്ക് മുമ്പുള്ള അവസാന പ്രവർത്തി ദിവസം. ഈദ് അൽ അദ്ഹ അവധി കഴിഞ്ഞ് ജൂണ് 2 ന് ഞായറാഴ്ച ബാങ്കുകളുടെ പ്രവർത്തനം പുനരാരംഭിക്കുമെന്നും സൌദി സെൻട്രൽ ബാങ്ക് അറിയിച്ചു.

 

 

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

 

Share
error: Content is protected !!