സൗദിയിൽ മിക്ക പ്രദേശങ്ങളിലും ഇന്ന് ശക്തമായ കാറ്റും മഴയും ഉണ്ടാകും; ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്
സൌദിയിലെ മിക്ക പ്രദേശങ്ങളിലും ഇന്ന് മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥ നീരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു. മഴക്ക് സാധ്യതയുള്ള സ്ഥലങ്ങളിലുള്ളവർ ജാഗ്രത പാലിക്കണമെന്നും കേന്ദ്രം നിർദേശിച്ചു.
റിയാദ്, മക്ക, മദീന, നജ്‌റാൻ,, ജിസാൻ, അസീർ, അൽ-ബാഹ, അൽ-ഖാസിം, ഹൈൽ എന്നീ പ്രദേശങ്ങളിൽ കാഴ്ചയെ ബാധിക്കും വിധം ശക്തമായ പൊടിക്കാറ്റും ഇടിയും മിന്നലും മഴയും ഉണ്ടാകാനിടയുണ്ട്. ഇത് കിഴക്കൻ മേഖലയുടെ വടക്കൻ ഭാഗങ്ങളിലേക്കും വ്യാപിക്കുന്നതായും വടക്കൻ അതിർത്തി പ്രദേശങ്ങളിലും അൽ-ജൗഫിലും താപനിലയിൽ കുറവുണ്ടാകുമെന്നും കേന്ദ്രം അറിയിച്ചു.
കനത്ത മഴ പെയ്താൽ വീടുകളിൽ നിന്ന് പുറത്തിറങ്ങരുതെന്നും, പൊതുസ്ഥലങ്ങളിലെ വെള്ളം ശേഖരിക്കുന്ന സ്ഥലങ്ങളിൽ നിന്നും, വെള്ളക്കെട്ടുകളിൽ നിന്നും, വൈദ്യുതി സ്രോതസ്സുകളിൽ നിന്നും അകന്നു നിൽക്കണമെന്നും മുനിസിപാലിറ്റി മുന്നറിയിപ്പ് നൽകുന്നു.
മഴവെള്ളം കുത്തിയൊലിക്കുന്ന സ്ഥലങ്ങളും തോടുകളും മുറിച്ച് കടക്കാതിരിക്കുക, മഴവെള്ളക്കുളങ്ങൾ രൂപപ്പെട്ടതായി കണ്ടാൽ അക്കാര്യം റിപ്പോർട്ട് ചെയ്യുക, മഴവെള്ളം വലിച്ചെടുക്കാൻ ആവശ്യമായ ഉപകരണങ്ങളും യന്ത്രസാമഗ്രികളും അനുവദിക്കുക, മരങ്ങളുള്ള സ്ഥലങ്ങളിൽ നിന്നും പരസ്യ ബോർഡുകളുടെ അടുത്ത് നിന്നും അകലം പാലിക്കുക, താഴ്‌വരകളുടെ അരികുകളിൽ ഇരിക്കുന്നത് ഒഴിവാക്കുക, സുരക്ഷിതമായ സ്ഥലത്ത് താമസിക്കുക തുടങ്ങിയ നിർദ്ദേശങ്ങളും പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.
റിയാദ്, മക്ക, മദീന, നജ്‌റാൻ, ജിസാൻ, അസീർ, അൽ-ബാഹ, അൽ-ഖാസിം, ഹായിൽ, അൽ-ഷർഖിയ തുടങ്ങിയ പ്രദേശങ്ങളിൽ ഇപ്പോഴും മഴ പെയ്യാനുള്ള സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അഭിപ്രായപ്പെട്ടു
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.
വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:
0556884273
http://wa.me/+966556884273