‘ബലാല്‍‌സംഗത്തിനും കൊലപാതകത്തിനും തെളിവില്ല’; ഹാഥറസ് കേസില്‍ 3 പേരെ വെറുതെവിട്ടു

ഉത്തര്‍പ്രദേശിലെ ഹാഥറസിൽ മനീഷയെന്ന പത്തൊമ്പത് വയസ്സുകാരിയായ ദലിത് പെണ്‍കുട്ടിയെ കൂട്ട ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ മൂന്നുപേരെ വെറുതെവിട്ടു. ബലാല്‍‌സംഗത്തിനും കൊലപാതകത്തിനും തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിചാരണക്കോടതിയുടെ വിധി.

ഒരുപ്രതി പട്ടികജാതി– പട്ടികവര്‍ഗ പീഡന നിരോധനനിയമപ്രകാരം കുറ്റക്കാരനാണെന്നും കോടതി കണ്ടെത്തി. യുപി പൊലീസിനെതിരെ വലിയ ആക്ഷേപം ഉയര്‍ന്ന കേസിലാണ് പ്രോസിക്യൂഷന് തിരിച്ചടി. കുടുംബത്തിന്‍റെ അനുവാദമില്ലാതെ പെൺകുട്ടിയുടെ മൃതദേഹം യു.പി പൊലീസ്​ ദഹിപ്പിച്ചത്​ വൻ വിവാദങ്ങൾക്ക്​ കാരണമായിരുന്നു.

2020 സെപ്റ്റംബർ 14നാണ്​ ഹാഥറസിൽ പെൺകുട്ടി ഉന്നത ജാതിക്കാരാൽ ആക്രമിക്കപ്പെടുകയും കൂട്ട ബലാത്സംഗം ചെയ്യപ്പെടുകയും ചയ്​തത്​. ക്രൂരമായ കൂട്ടബലാത്സംഗത്തിനിരയാവുകയും പല വിധത്തിലുള്ള ശാരീരിക പീഡനങ്ങള്‍ക്ക് ശേഷം ഡൽഹിയിലെ ആശുപത്രിയില്‍ സെപ്തംബർ 29ന് മരണത്തിനു കീഴടങ്ങുകയുമായിരുന്നു.

തന്റെ മകളുടെ മൃതദേഹം വിട്ടുതരണമെന്ന് പൊട്ടിക്കരഞ്ഞു യാചിച്ച മാതാവടക്കമുള്ള കുടുംബാംഗങ്ങളെ മുഴുവന്‍ വീട്ടില്‍ പൂട്ടിയിട്ട് പുലര്‍ച്ചെ ഒരു മണിയോടടുത്ത സമയത്ത് മൃതദേഹം കത്തിച്ചുകളഞ്ഞതോടെയും രാജ്യത്തെ അതിപ്രധാന ‘കൃത്യനിര്‍വഹണ’ വിഭാഗമായ പോലീസ് ജോലിയവസാനിപ്പിച്ചില്ല.

പെണ്‍കുട്ടിയുടെ മരണമൊഴി പോലും കണക്കിലെടുക്കാതെ ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ ബീജത്തിന്റെ സാന്നിധ്യം കണ്ടെത്താനായില്ലെന്നും ബലാത്സംഗം നടന്നതിനു തെളിവുകളില്ലെന്നുമുള്ള തീര്‍പ്പിലേക്കെത്തിയ പോലീസ് പത്തുദിവസങ്ങള്‍ക്കു ശേഷവും താക്കൂര്‍ വിഭാഗത്തില്‍പെട്ട പ്രതികളെ അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചില്ലെന്നത് അന്ന് തന്നെ വലിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരുന്നു.

എന്നാൽ പെണ്കുട്ടിയുടെ കുടുംബത്തിന് 25 ലക്ഷവും വീടും സര്‍ക്കാര്‍ ജോലിയും സർക്കാർ വാഗ്ദാനം ചെയ്തു. ഈ സംഭവം റിപ്പോർട്ട് ചെയ്യാൻ പോകുന്നതിനിടെയായിരുന്നു തേജസ് റിപ്പോർട്ടർ സിദീഖ് കാപ്പനെ യു.എ.പി.എ ചുമത്തി ജയിലിലടക്കുകയും ചെയ്തത്.

ഇതിനിടെ 2021  ജനുവരിയിൽ ഹാഥറസ്​ കേസ്​ പരിഗണിക്കുന്ന ജഡ്​ജിയെ സ്ഥലം മാറ്റി യു.പി സർക്കാർ ഉത്തരവിറക്കി. 16 ഐ.എ.എസ്​ ഓഫീസർമാരുടേത്​ ഉൾപ്പടെയുള്ളവരുടെ സ്ഥലംമാറ്റ ഉത്തരവിലാണ്​ ഹാഥറസിലെ ജില്ലാ മജിസ്​ട്രേറ്റും ഉൾപ്പെട്ടത്​. ജില്ലാ മജിസ്​ട്രേറ്റ്​ പ്രവീൺ കുമാർ ലക്​സറി​നേയാണ്​ സ്ഥലം മാറ്റിയത്​. ലക്​സറിനെ മിർസാപൂരിലെ ജില്ലാ മജിസ്​ട്രേറ്റായാണ്​ നിയമിച്ചത്​.

തുടക്കം മുതൽ ഹാഥറസ്​ കേസിൽ ​േകാടതിയുടെ ശക്​തമായ ഇടപെടലുണ്ടായിരുന്നു. ഇതിന്​ പിന്നാലെയാണ്​ ഹാഥറസ്​ മജിസ്​ട്രേറ്റിനെ സ്ഥലം മാറ്റിയതും.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!