ബാങ്ക് ഉദ്യോഗസ്ഥർ ചമഞ്ഞ് തട്ടിപ്പ്; 13 പാകിസ്ഥാൻ പൗരന്മാർ അറസ്റ്റിൽ
സൌദിയിൽ ആൾമാറാട്ടം നടത്തി പണം തട്ടുന്ന കുറ്റത്തിന് 13 പാകിസ്ഥാൻ പൗരന്മാർ അറസ്റ്റിലായി. കിഴക്കൻ മേഖലയിലെ ദമ്മാം സിറ്റി പോലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
ആളുകളെ ഫോണിൽ വിളിച്ച് ബാങ്കിൽ നിന്നാണ് എന്ന് പരിചയപ്പെടുത്തിയായിരുന്നു തട്ടിപ്പ് നടത്തിയിരുന്നത്. ബാങ്ക് കാർഡുകൾ തകരാറിലായെന്നും അത് പരിഹരിക്കുന്നതിനായി ബാങ്ക് വിവരങ്ങൾ കൈമാറണമെന്നും ആവശ്യപ്പെട്ടായിരുന്നു തട്ടിപ്പ്. സൌദിക്ക് പുറത്ത് നിന്നുള്ള മറ്റൊരു പാക്കിസ്ഥാൻ പൗരനുമായി സഹകരിച്ചായിരുന്നു തട്ടിപ്പ് നടത്തിയിരുന്നതെന്ന് പൊലീസ് അറിയിച്ചു.
പിടിയിലായവരിൽ നിന്ന് 28 മൊബൈൽ ഫോണുകളും 30 സിം കാർഡുകളും പിടിച്ചെടുത്തതായും, പ്രതികൾക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുകയും പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്യുകയും ചെയ്തതായും പൊലീസ് അറിയിച്ചു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.
വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:
0556884273
http://wa.me/+966556884273