ലോറിയിടിച്ച് വീണ സ്കൂട്ടർ യാത്രക്കാരെ ടയറിനടുത്ത് നിന്ന് വലിച്ചു മാറ്റി; രക്ഷകനായി ട്രാഫിക് പോലീസ് – വീഡിയോ
കോഴിക്കോട്: ലോറി തട്ടി സ്‌കൂട്ടറില്‍ നിന്ന് താഴേക്ക് വീണ സ്ത്രീകളെ ലോറിയുടെ ടയറിനടിയില്‍ പെടാതെ വലിച്ച് മാറ്റി രക്ഷിച്ച് ട്രാഫിക്പോലീസ്. കോഴിക്കോട് മലാപ്പറമ്പ് ട്രാഫിക് സിഗ്നലിന് സമീപത്തായിരുന്നു ഇരുചക്ര വാഹനം അപകടത്തിൽ പെട്ടത്. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന കോഴിക്കോട് സിറ്റി ട്രാഫിക്കിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ രഞ്ജിത്ത് ലിജേഷിന്റെ അവസരോചിത ഇടപെടലിൽ രണ്ടു ജീവനുകളാണ് രക്ഷപ്പെട്ടത്.
സിഗ്നല്‍ പച്ചകത്തിയതോടെ മുന്നിലേക്ക് നീങ്ങിത്തുടങ്ങിയ ലോറി ഇടതുവശത്ത് കൂടി പോകുകയായിരുന്ന സ്‌കൂട്ടറില്‍ തട്ടി. സ്‌കൂട്ടറിലുണ്ടായിരുന്ന രണ്ട് സ്ത്രീകളും താഴേക്ക് വീണു. സിഗ്നലില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരന്‍ ഓടിയെത്തി രണ്ട് പേരെയും ടയറിനടിയില്‍ പെടാതെ രക്ഷിക്കുകയായിരുന്നു
ജനുവരിയിലായിരുന്നു അപകടം, സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
വീഡിയോ കാണുക..
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.
വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:
0556884273
http://wa.me/+966556884273