‘ഭൂകമ്പം പോലെ തോന്നി’: ഗ്രീസിൽ ട്രെയിനുകൾ തമ്മിൽ കൂട്ടിയിടിച്ച് തീ പിടിച്ചു; 32 മരണം, 85 പേർക്ക് പരുക്ക് – വീഡിയോ
ഗ്രീസിൽ രണ്ടു ട്രെയിനുകൾ നേർക്കുനേർ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 32 പേർ മരിച്ചു. 85 പേർക്ക് പരുക്കേറ്റു. പ്രാദേശിക സമയം ചൊവ്വാഴ്ച രാത്രി ഏഴരയോടെ ആതൻസിൽനിന്നു വടക്കൻ നഗരമായ തെസ്സലോനിക്കയിലേക്ക് പോവുകയായിരുന്ന ഇന്റർസിറ്റി പാസഞ്ചർ ട്രെയിൻ, മധ്യ ഗ്രീസിലെ ലാരിസ നഗരത്തിന് പുറത്ത് കാർഗോ ട്രെയിനുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്ന് തെസ്സാലി മേഖല ഗവർണർ കോൺസ്റ്റാന്റിനോസ് അഗോറസ്റ്റോസ് പറഞ്ഞു.
അപകടത്തിന്റെ കാരണം വ്യക്തമല്ല. ഇടിയുടെ ആഘാതത്തിൽ പാസഞ്ചർ ട്രെയിനിന്റെ ആദ്യ നാല് ബോഗികൾ പാളം തെറ്റി. ചില ബോഗികൾക്കു തീപിടിച്ചു. പൊള്ളലേറ്റാണ് നിരവധിപ്പേർ മരിച്ചത്. ആതൻസിൽനിന്നു പുറപ്പെട്ട പാസഞ്ചർ ട്രെയിനിൽ 350ലധികം യാത്രക്കാർ ഉണ്ടായിരുന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 250 യാത്രക്കാരെ ബസുകളിൽ തെസ്സലോനിക്കിയിലേക്ക് സുരക്ഷിതമായി മാറ്റി.
ഇറ്റാലിയൻ കമ്പനിയായ ഫെറോവി ഡെല്ലോ സ്റ്റാറ്റോ ഇറ്റാലിയന്റെ ഉടമസ്ഥതയിലുള്ള പാസഞ്ചർ ട്രെയിനാണ് അപകടത്തിൽപ്പെട്ടത്. ബോഗികൾക്ക് തീപിടിച്ചതിനെ തുടർന്ന് ഉയർന്ന പുക രക്ഷാപ്രവർത്തനങ്ങൾക്ക് തടസ്സമായി. കനത്ത പുകയ്ക്കിടയിൽ ട്രെയിനിൽ കുടുങ്ങിയവരെ രക്ഷിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തവന്നു. രക്ഷപ്പെട്ട യാത്രക്കാരുടെ പ്രതികരണങ്ങളും സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു. ‘ഭൂകമ്പം പോലെയാണ് അനുഭവപ്പെട്ടത്’ എന്നാണ് രക്ഷപ്പെട്ടവരിൽ ഒരാൾ മാധ്യമങ്ങളോടു പറഞ്ഞത്.
വീഡിയോ കാണുക..
At least 32 dead, 85 injured as trains collide in Greece. #trainaccident #GreeceTrainAccident #traincrash #Greece pic.twitter.com/bgtzidQaov
— RSinghRS (@RS_SinghRS3) March 1, 2023
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.
വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:
0556884273
http://wa.me/+966556884273