ജിദ്ദയിൽ മഴ ശക്തി പ്രാപിക്കുമെന്ന് മുന്നറിയിപ്പ്; ഹറമൈൻ എക്‌സ്പ്രസ് റോഡ് അടച്ചു, നിരവധി വാഹനങ്ങൾ ഒലിച്ചുപോയി-വീഡിയോ

സൗദി അറേബ്യയിലെ ജിദ്ദയിൽ ഇന്ന് രാവിലെ ആരംഭിച്ച മഴ ശക്തമായി തുടരുന്നു. മഴ കൂടുതൽ ശക്തിപ്രാപിക്കുമെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും സിവിൽ ഡിഫൻസ് വിഭാഗം മുന്നറിയിപ്പ് നൽകി. ശക്തമായ മഴയിൽ നഗരത്തിൻ്റെ പലഭാഗങ്ങളിലും വെള്ളക്കെട്ടുകൾ ഉയർന്നു.

മഴ ശക്തിപ്രാപിച്ചതോടെ മക്ക-മദീന അതിവേഗ പാതയിൽ അൽ-മൊൻതസഹാത്ത് പാലം മുതൽ കിംഗ് അബ്ദുല്ല പാലം വരെ രണ്ട് ദിശകളിലേക്കും റോഡ് അടച്ചു. കൂടാതെ നിരവധി അണ്ടർ പാസ് വേകളും അടച്ചിട്ടുണ്ട്. പ്രിൻസ് മാജിദ് റോഡും ഫലസ്തീൻ റോഡും സംഗമിക്കുന്ന സ്ഥലത്തെ അണ്ടർ പാസ് വേ പൂർണ്ണമായും ഒഴിവാക്കണമെന്ന് അധികൃതർ ജനങ്ങളോടാവശ്യപ്പെട്ടു.

 

 

ശക്തമായ മഴയിൽ നിരവധി വാഹനങ്ങൾ വെള്ളക്കെട്ടിൽ കുടുങ്ങി. നിരവധി വാഹനങ്ങൾ ഒലിച്ച് പോയതായും റിപ്പോർട്ടുകളുണ്ട്. നഗരത്തിൻ്റെ പല ഭാഗങ്ങളിലും വെള്ളത്തിൻ്റെ കുത്തൊഴുക്കിൽ വാഹനങ്ങൾ കൂട്ടിയിടച്ചു. പലരും വഴിയിൽ കുടുംങ്ങിയ വാഹനങ്ങൾ വഴിയിലുപേക്ഷിച്ച് വെള്ളത്തിലൂടെ നടന്ന് രക്ഷപ്പെട്ടു. മഴക്കെടുതിയെ നേരിടുവാനുള്ള പ്രവർത്തനങ്ങളും രക്ഷാ പ്രവർത്തനങ്ങളും നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നടന്ന് വരികയാണ്.

വീടുകൾക്കുള്ളിലേക്കും കച്ചവട കേന്ദ്രങ്ങളിലേക്കും വെള്ളം കയറി. സ്വകാര്യ സ്ഥാപനങ്ങൾ മിക്കതും ഇന്ന് പ്രവർത്തിക്കുന്നില്ല. രാവിലെ പ്രവർത്തനമാരംഭിച്ച ചില സ്ഥാപനങ്ങൾ പിന്നീട് പ്രവർത്തനം അവസാനിപ്പിച്ചു. ചില സ്ഥലങ്ങളിൽ മരങ്ങൾ കടപുഴകി വാഹനങ്ങൾക്ക് മുകളിലേക്ക് പതിച്ചു.

 

 

 

ശക്തമായ മഴയും മിന്നലും തുടരുമെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. വൈദ്യുതി തൂണുകൾക്കടുത്ത്​ നിന്ന്​ വിട്ട്​ നിൽക്കണമെന്നും വെള്ളക്കെട്ടിൽ കുട്ടികളെ കളിക്കാൻ അനുവദിക്കരുതെന്നും വെള്ളക്കെട്ടുള്ള റോഡിന്​ പകരം ബദൽ റോഡുകൾ തെരഞ്ഞെടുക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

 

 

 

Share
error: Content is protected !!