ജിദ്ദയിലെ മഴക്കെടുതിയിൽ രണ്ട് മരണം. മലയാളികളുൾപ്പെടെ നിരവധി പേർ കുടുങ്ങി കിടക്കുന്നു. മരണം സംഖ്യ ഉയരുമെന്ന് സൂചന – വീഡിയോ

സൌദിയിലെ ജിദ്ദയിൽ ഇന്ന് പെയ്ത കനത്ത മഴയിൽ ഇതുവരെ രണ്ട് പേർ മരിച്ചതായി മക്ക മേഖലയിലെ സിവിൽ ഡിഫൻസ് വക്താവ് കേണൽ മുഹമ്മദ് അൽ ഖർനി അറിയിച്ചു.

താഴ്ന്ന പ്രദേശങ്ങൾ, താഴ്‌വരകൾ, തോടുകൾ, വെള്ളക്കെട്ടുകൾ എന്നിവയിലേക്ക് അടുക്കരുതെന്ന് അദ്ദേഹം  നിർദ്ദേശിച്ചു. ജനങ്ങളോട് സുരക്ഷിത സ്ഥലങ്ങളിൽ തുടരണമെന്നും അദ്ദേഹം അറിയിച്ചു. 

മക്ക മേഖലയിൽ ഇന്ന് (വ്യാഴം) സാമാന്യം ശക്തമായ മഴയാണ് പെയ്തത്. നിരവധി നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്. മരണ സംഖ്യ വർധിക്കാനിടയുണ്ടെന്നാണ് സുചന. ജിദ്ദയിൽ മക്ക-മദീന എക്സ് പ്രസ് ഹൈവേ ഭാഗിഗകമായും മറ്റു പല റോഡുകളും അണ്ടർ പാസ് വേകളും അടച്ചു.  പല സ്ഥലങ്ങളിലും റോഡുകൾ ഒലിച്ചു പോയിട്ടുണ്ട്.

2500 ലധികം പേരെ രക്ഷാ പ്രവർത്തനത്തിനായി നിയോഗിച്ചിട്ടുണ്ട്. കൂടാതെ ആയിരത്തോളം യന്ത്രങ്ങളും വിവിധ ഉപകരണങ്ങളും ഉപയോഗിച്ചാണ് രക്ഷാ പ്രവർത്തനം. രാവിലെ മുതൽ മലയാളികളുൾപ്പെടെ നിരവധി പേർ പല സ്ഥലങ്ങളിലായി കുടുങ്ങി കിടക്കുകയാണെന്നും രക്ഷപ്പെടുത്തണമെന്നും അഭ്യർത്ഥിച്ചു കൊണ്ട് വാട്സ് ആപ്പ് ഗ്രൂപ്പുകളിലും സോഷ്യൽ മീഡിയകളിലും മെസ്സേജുകളയച്ചിരുന്നു. 

2009 ലുണ്ടായ മഴയെക്കാൾ ശക്തമായ മഴയാണ് ഇന്ന് പെയതത്. രാവിലെ 8 മണി മുതൽ ഉച്ചക്ക് 2 മണിവരെ 179 മില്ലീ മീറ്ററാണ് മഴ രേഖപ്പെടുത്തിയത്. സമുദ്രം കണക്കെയാണ് മഴ വെള്ളം ഒഴുകിയത്.

ജിദ്ദയിൽ രക്ഷാ പ്രവർത്തനം സജീവമായി നടന്ന് വരികയാണെന്നും അധികർതർ അറിയിച്ചു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

വീഡിയോ

 

 

 

Share
error: Content is protected !!